Skip to main content

തറവാട്ടിലെ അവധിക്കാലം



അവധിക്കാലം തറവാട്ടിൽ ആഘോഷിച്ചുകളയാം എന്ന് അവൻ വിചാരിച്ചു. കോളേജ് അടച്ചപ്പോത്തന്നെ പെട്ടിയും കുടുക്കയുമൊക്കെയെടുത്ത് നേരെ തറവാട്ടിലേക്ക് വെച്ചുപിടിച്ചു.
അവനെ കണ്ടപ്പോത്തന്നെ തറവാട്ടിൽ ഉള്ളവർക്കെല്ലാം സന്തോഷമായി. കുറേ നാളായി കണ്ടിട്ട്. അങ്ങനെ വിശേഷം  പറഞ്ഞ് രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞു.
അവനു പിന്നെ  മടുത്തു തുടങ്ങി. തറവാട്ടിൽ വിനോദങ്ങളിൽ ഏർപെടാൻ ഉള്ള അന്ധരീക്ഷം ഒന്നുമില്ല. വെളുക്കുന്നതുമുതൽ എല്ലാരും പലപല പണികളാണ്. അവനു മാത്രം പണികൾ ഒന്നുമില്ല.
ഉടനെ തന്നെ വീട്ടിലേക്ക് സ്കൂട്ടായില്ലെങ്കിൽ പണി പാളുമെന്നു അവൻ വിചാരിച്ചു.
അങ്ങനെ  ഇരിക്കുമ്പോളാണ് ഒരു രാത്രി അവന്റെ അമ്മാവൻ അവനെ വിളിച്ചു.

"ഡാ . ഇങ്ങു വന്നേ .."

അവൻ അനുഭവിക്കുന്ന വിരസത പരമാവധി മുഖത്ത് പ്രതിഫലിപ്പിച്ചുകൊണ്ട്‌ പുറത്തേക്ക് ചെന്നു.
അമ്മാവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

"ഡാ..രണ്ടു ഗ്ലാസ്‌ എടുത്തിട്ട്  വാ."

ഗ്ലാസ്സോ.. .എന്നാത്തിനാണാവോ ... അവൻ രണ്ടു ഗ്ലാസും എടുത്തോണ്ട് പുറത്തേക്ക് ചെന്ന്.
അമ്മാവൻ പുറത്തെ ബെഞ്ചിൽ ഇരിക്കുന്നു. അടുത്തുള്ള ഡെസ്കിൽ വേറൊരു വില്ലൻ ഇരിക്കുന്നു.
മദ്യം .
അവന്റെ കണ്ണിൽ ഉണ്ടായിരുന്ന വിരസതയെല്ലാം ആ കുപ്പിയുടെ മറവിൽ ഒളിച്ചു.

"ഒഴിക്കട്ടെ?"

അമ്മാവൻ ചോദിച്ചു.

'എന്തു ചോദ്യമാനിഷ്ടാ ചോദിക്കുനത്. അങ്ങട് ഒഴിക്ക്.' എന്ന് പറയണം എന്ന്  ഉണ്ടായിരുന്നു അവന്
.
എന്നാലും ആവേശം ഉള്ളിലൊതുക്കി അവൻ മൂളി.

"ഉം ...."

അമ്മാവൻ  ഒഴിച്ചു . അവർ ഒരുമിച്ച് കഴിച്ചു. തൊട്ടുനക്കാൻ പോത്തിറച്ചിയും.
പോരെ.. വേറെന്തുവേണം...
വീട്ടുകാരുടെ കൂടെ ഇരുന്നു അടിക്കുനതിന്റെ സുഖം കൂട്ടുകാരുടെ കൂടെ ഇരുന്നു കഴിക്കുമ്പോൾ കിട്ടില്ല.
ഫാമിലിയിൽ ഇരുന്നു അടിക്കുമ്പോൾ അത് ഒരു അംഗീകാരം കിട്ടിയതുപോലെയാണ്. അവൻ മനസ്സിൽ  വിചാരിച്ചു. അവനെ വീട്ടിലെ  കാരണവന്മാർ ഒരു കൊച്ചു കാരണവരായി സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
ആ ഒരു ആവേശത്തിൽ അവൻ മടമടാ  എന്ന് അടിച്ചുകേറ്റി.
അവന്റെ ആവേശം കണ്ടിട്ട് അമ്മാവൻ ചോദിച്ചു.

"നല്ല കപ്പാസിറ്റി  ആണല്ലോ."

'എന്ത് ചെയ്യാനാ അമ്മാവാ....പാരമ്പര്യം ആയിട്ട് രണ്ടേ രണ്ടു കാര്യമേ എനിക്ക് കിട്ടിയിട്ടുള്ളൂ. കഷണ്ടിയും പിന്നെ ഈ കപ്പാസിറ്റിയും.....'

എന്നും പറഞ്ഞോണ്ട് അവൻ നെഞ്ചും വിരിച്ചോണ്ട് ഒരു കാരണവരെപ്പോലെ അകത്തേക്ക് കയറിപ്പോയി....

ഉടനെയൊന്നും തിരിച്ച്  വീടിലെക്കില്ലെന്നു അവൻ മനസ്സിൽ  ഉറപ്പിച്ചു.

*  *  *  *  *  *  *  *   

Comments

Popular posts from this blog

മദ്യനിരോധനം

 എന്നെ തല്ലണ്ടമ്മാവാ, ഞാൻ നന്നാവൂല്ല എന്നു പറയുന്ന മലയാളിയോട് തന്നെ വേണം ഈ ചെയ്ത്ത് .കേരളത്തിലെ കുടിയന്മാരെയെല്ലാം നന്നാക്കുവാൻ വേണ്ടിയുള്ള പുതിയ നടപടി.  ബാറുകൾ ഒക്കെ അടച്ചതിനു ശേഷം കേരളത്തിലെ സഹോദരിമാർക്ക് ഇനി സമാധാനം ഉണ്ടാവില്ല  എന്നു ഒരു  ' പ്രമുഘൻ ' പറഞ്ഞപ്പോളാണ് സർക്കാർ 100 ബിവറേജസ് കൌണ്ടർ കൂടി സർക്കാർ തുറന്നത്. 'പ്രമുഖന്ടെ ' അഭിപ്രായം സർക്കാർ മാനിച്ചു. ബാറുകൾ എല്ലാം ബിയർ പാർലറുകൾ ആക്കി. നല്ല കട്ട XXX റം അടിച്ചോണ്ടിരുന്നവനോക്കെ ബാറിൽ പോയി ബിയർ അടിച്ചാൽ മരുന്നിനു പോലും തികയാത്ത അവസ്ഥ. ബംഗാളികൾ പണി അന്വേഷിച് കേരളത്തിലേക്ക് വന്നപ്പോൾ നമ്മൾ ബാർ അന്വേഷിച്ചു അന്യ സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നു. കേരളത്തിലെ മദ്യനിരോധനം ഒറ്റ വാചകത്തിൽ ഇങ്ങനെ പറയാം. മദ്യനിരോധനത്തിന്റെ ഭാഗമായി സർക്കാർ ബാറുകൾ എല്ലാം അടച്ചു 100 ബിവറേജസ് കൌണ്ടറുകൾ കൂടി തുറന്നു. മദ്യനിരോധനം ആണത്രേ. മദ്യനിരോധനം.

possibility for a safe landing after this jump

possibility for a safe landing after this jump.??? #1  #2  #3 #4  #5 #6 and that was a safe landing....!!