Skip to main content

Posts

Showing posts from August, 2013

അവന്ടെ ഷർട്ട്‌ എന്തു പിഴച്ചു.?

അവൻ വീട്ടിലെ  കട്ടിലിൽ കിടക്കാൻ നേരം കോളേജിലെ ഒരു സംഭവം അവന്റെ ഉറക്കം അലോസരപ്പെടുത്തി. ***** അന്ന് കോളേജിൽ പോകാൻ അവന് ഒരു പ്രത്യേക ഉഷാറായിരുന്നു. കാരണം  അവന്ടെ പ്രണയിനി അന്ന് സാരി ഉടുത്തായിരിക്കും കോളേജിൽ വരുക. അവൻ അവളെ അന്ന് വരെ സാരിയിൽ കണ്ടിട്ടില്ലാരുന്നു. ഇന്ന് രണ്ടുപേരും ഒരുമിച്ചിരുന്നു ഒരു ചിത്രം എടുക്കണം എന്നൊക്കെ അവൻ മനസ്സിൽ വിചാരിച്ചു. അവന്ടെ മൊബൈലിലെ ക്യാമറ തല്ലിപ്പൊളിയാണ്.  അതിലൂടെ നോക്കിയാൽ അപ്പുറത്ത് അഗാധമായ കൂരിരുട്ടു മാത്രം കാണാം. പിന്നെ കയ്യിൽ ഉള്ളത് ഒരു ലാപ്ടോപ് ആണ്. തമ്മിൽ ഭേദം തൊമ്മൻ എന്നുംവിചാരിച് ലാപ്ടോപ് ഉം എടുത്തോണ്ട് അവൻ കോളെജിലേക്ക് കാൽനടയാത്ര ആരംഭിച്ചു.  എല്ലാ  ദിവസവും ഉച്ചയൂണിനു ശേഷം  അവനും അവളും തമ്മിൽ കാണുന്ന പതിവ് ഉണ്ടായിരുന്നു. അവർ ഇങ്ങനെ ഇരുന്നു എന്തേലും ബടായി  അടിചോണ്ടിരിക്കും. അന്ന് ഉച്ചയൂണിന്റെ സമയത്ത് ആലോചിച്ച കാര്യങ്ങളൊക്കെ  നടത്താം  വിചാരിച്ചു അവൻ സമാധാനമായി ലാപ്ടോപ് ഉം പിടിച്ചോണ്ട് ക്ലാസിലേക്ക് പോയി. ഉച്ചയൂണിന്റെ മണി നീട്ടിമുഴങ്ങി. അല്ലെങ്ങിൽ അവനു ആ മണിയുടെ കരകരാ  എന്നുള്ള ശബ്ദം കേൾക്കുന്നത് എന്തോ പോലെയാണ്. പക്ഷെ ഇന്ന് ആ മണിമുഴക്കത

പലരിൽ ഒരാൾ

കൂട്ടുകാരുടെ കയ്യിലും കാലിലുമെല്ലാം പിടയ്ക്കുന്ന പേശികൾ കണ്ടപ്പോൾ അവനു കൊതി മൂത്തു. എനിക്കും ഇങ്ങനത്തെ പേശികൾ സങ്കടിപ്പിക്കണല്ലോ എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു. ഇവന്മാരെയൊക്കെ പെണ്ണുങ്ങൾ നോക്കുനത് കാണണം.  ഹോ...പടച്ചോനെ... അതുകണ്ടിട്ട് അവന്മാരുടെ നടത്തത്തിന്റെ രീതിയും മാറും, ഒരുമാതിരി മസ്സിൽ കച്ചവടക്കരെപ്പോലെ. നെഞ്ചും വിരിചോണ്ട് . വിൽക്കാനുള്ള മസ്സിൽ ഒക്കെ നെഞ്ചത്ത്‌ കെട്ടിവെചിരിക്കുനത് പോലെ. 'നോക്കിക്കോടാ മക്കളേ , ഞാനും കാണിച്ചുതരാം.' മനസ്സിൽ വെല്ലുവിളിച്ചുകൊണ്ട് അവൻ കൊളെജീന്നു ഇറങ്ങിപ്പോയി. നേരെ പോയത് വീടിനു അടുത്തുള്ള മസ്സിൽ പെരുപ്പിക്കുന്ന സ്ഥലത്തേക്കാണ്‌.. .പൈസ ഒക്കെ അടച്ച് അവൻ പണി തുടങ്ങി. നിക്കറു കീറുന്ന രീതിയിലുള്ള പണികൾ. കോളേജിലെ മസ്സിൽ കച്ചവടക്കാരെ മനസ്സിൽ ആലോചിക്കുമ്പോളെല്ലാം  അവന്റെ പേശികൾ വാശിയോടെ ഒരു ഇഞ്ച്‌ പുറത്തേക്ക് വന്നുകൊണ്ടിരുന്നു. പണിയൊക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയാൽ പ്രധാന കർമം അമ്മ ഭക്ഷണംകൊണ്ട് നിറച്ചുവെചിരിക്കുന്ന  പാത്രങ്ങളൊക്കെ കാലിയാക്കലാണ്. അമ്മയുടെ ദയനീയ മുഖം കാണുമ്പോൾ ഇച്ചിരി അച്ഛനും അമ്മയ്ക്കും വെക്കാൻ അവന്റെ മനസ്സ് അവനോടു മന്ത്രിക്കും.

കാണം വിറ്റും ......

കാത്തിരുന്നു കാത്തിരുന്നു വീണ്ടും  ഓണം നമ്മുടെയെല്ലാം വീട്ടുപടിക്കൽ എത്താറായി. എന്നാലും ഇത്തവണ ഓണം  എങ്ങനെ ആഘോഷിക്കും  എന്ന് ആലോചിച്ചു അവൻ കുഴയുകയാണ്. ഏത്തക്ക വില 60 കടന്നു. ഓണം ഇങ്ങെത്തുംപോളേക്കും വില 100 കഴിയും എന്നാണ്  സംസാരം. എണ്ണവില വീണ്ടും കൂടി. അങ്ങനെ ഇത്തവണ ഉപ്പേരിയുടെ കാര്യം അവതാളത്തിലായി. ഉപ്പേരി ഇല്ലെങ്കിലെന്താ, ബാക്കി സദ്യക്കൂട്ടങ്ങൾ ഉണ്ടല്ലോ, അവൻ അങ്ങനെ ആലോചിച്ചു സമാധാനിച്ചു. അപ്പോളാണ് അവൻ  ശ്രദ്ധിച്ചത്. പടച്ചോനെ, പണി വീണ്ടും പാലുംവെള്ളത്തിൽ. പച്ചക്കറിയുടെ വില കണ്ടിട്ട് അവന്റെ കണ്ണ് നിറഞ്ഞു. ഇതവരെ അവന്റെ കാമുകിമാർക്കലാതെ ആര്ക്കും അവന്റെ കണ്ണു നിറക്കാൻ സാധിച്ചിട്ടില. ഇതാ, പച്ചക്കറിവില ആ വിടവ് നികത്തി. അങ്ങനെ അവൻ താടിക്ക് കയ്യും ഇരിപ്പായി. അവൻ മുറ്റത്തേക്കിറങ്ങി. പറിച് കറി  വെക്കാൻ മുറ്റത്ത് ഒരു പുല്ലു പോലുമില്ല. എന്ത് ചെയ്യും എന്ന് ഇങ്ങനെ കുലംങ്കുഷിതമായി ആലോചിച്ചിരുന്നു. അപ്പോളാണ് അവന്റെ മനസ്സിൽ പഴമക്കാരുടെ വാക്കുകൾ അശരീരി രൂപത്തിൽ മുഴങ്ങിയത് . 'കാണം വിറ്റും ഓണം ഉണ്ണണം'  ഇനിയിപ്പോ എന്താ ചെയ്യുക. ആ പഴമൊഴി ഇങ്ങനെ അങ്ങട് മാറ്റുക . 'കാണുന്നതെല്ലാം

possibility for a safe landing after this jump

possibility for a safe landing after this jump.??? #1  #2  #3 #4  #5 #6 and that was a safe landing....!!

ദേ പോയി ....ദാ വന്നു ....

തലക്കെട്ട്‌  പോലെ തന്നെയാണ് അവന്ടെ  പ്രണയ ജീവിതം ... കഥയിലെ നായകനാണ് 'അവൻ'. കഥയിലെ നായിക 'അവൾ '. അവനെക്കാളും  ഉറപ്പായിരുന്നു അവൾക്ക് , അവരുടെ സ്നേഹബന്ധത്തെക്കുറിച് .കാരണം അവൾ ഹിന്ദുവും   അവൻ ക്രിസ്ത്യാനിയും ആയിരുന്നു. ജാതിത്തർക്കങ്ങൾ അവരുടെ ബന്ധത്തെ അലട്ടുമോ എന്ന് അവൻ ശങ്കിച്ചിരുന്നു .  അവർ കോളേജിൽ വച്ച് കണ്ടുമുട്ടി , അവൻ ശരിക്കും ഒന്ന് മുട്ടി . ആദ്യ കാഴ്ചൽത്തന്നെ പ്രണയം ഉണ്ടായില്ല . എന്നാൽ കാഴ്ചകൾ കൂടിയപ്പോൾ അവൻ അവളെ വളച്ചു . അവനെ അങ്ങനെ നിസ്സാരനായി കാണണ്ട. പതിനാറു ചെക്കന്മാർ പ്രൊപോസ്‌  ചെയ്തിട്ടും വീഴാത്ത  അവളെ ആണ് അവൻ അവന്ടെ പ്രണയവലയിൽ  കുടുക്കിയത്. ഏതായാലും അവരുടെ പ്രണയം പടർന്നു പന്തലിച്ചു . ചിരിയായി , സല്ലാപമായി , പല പല സമ്മാനങ്ങൾ  കൈമാറി .. ഒന്നും പറയണ്ട. സംഭവബഹുലമായിരുന്നു അവരുടെ കോളേജ് പ്രണയം. അവൾക്ക്  ഒരു ബെസ്റ്റ് ഫ്രണ്ട് ഉണ്ടായിരുന്നു . ആ ഫ്രണ്ട് നെ  അവനു കണ്ണെടുത്താൽ  കണ്ടൂടാരുന്നു . കാണാൻ ഗ്ലാമർ ഒന്നും ഇല്ലേലും കോഴിമുട്ട പോലത്തെ മസ്സിൽ അവന്റെ ദേഹത്ത്  പലയിടത്തായി ഉണ്ടാരുന്നു . ആ ഫ്രണ്ട്  എപ്പോ വേണേലും വില്ലൻ  ആവാനുള്ള സാദ്ധ്യത  അവൻ തള്ളിക്കളഞ്ഞ

മൂകസാക്ഷി

മുരുഗൻ അതിവേഗം തന്ടെ വണ്ടി തള്ളിനീക്കുകയാണ് . ഒരു സൈക്കിൾഇന്റെ  വേഗതയിൽ വണ്ടി തള്ളാൻ മുരുഗനു  കഴ്ഞ്ഞിരുന്നു . കാറ്റ് പ്രതികൂലം എന്നപോലെ ജീവിതവും മുരുഗന് പ്രതികൂലം ആയിരിന്നു . എങ്കിലും ആ കാറ്റിനെ കീറിമുറിച്ചുകൊണ്ട് മുരുഗൻ വണ്ടി പായിക്കുകയാണ്-കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ . തന്ടെ ഇസ്തിരിവണ്ടിയിൽ നിറഞ്ഞിരിക്കുന തുണികൾ കണ്ട് മുരുഗന്ടെ പല്ലുകൾ പുറത്തുചാടി . ഒരു ദിവസം സംഭഹാതിക്കാനുള്ളത്   വണ്ടിയിലുന്ടെന്നറി ഞ്ഞപ്പോൾ ഇസ്തിരിപ്പെട്ടിയും മുരുഗനെ നോക്കിച്ചിരിച്ചു . താമസസ്ഥലം എത്താൻ ഇനിയും യാത്ര ചെയ്യണം. വീട്ടിലെത്താൻ മുരുഗന് രണ്ടു വഴികളുണ്ട് . ഒന്ന് കുറുക്കുവഴിയാണ് .രണ്ടാമത്തേത് അല്പം ചുറ്റ്ടണം . എങ്കിലും മുരുഗൻ കുരുക്കുവഴിയില്കൂടി പോകാറില്ല . എന്നും  ചുടുനിണം വീണ ഓർമ്മകൾ മുരഗനായി ആ വഴിയിൽ കാത്തുനിൽക്കും . ആ വഴിയിൽക്കൂടി യാത്ര ചെയ്യുമ്പോൾ എല്ലാത്തിനും മൂകസാക്ഷി ആയ ഇസ്തിരിപ്പെട്ടി തല കുനിച്ചിരിക്കും, കണ്ണുകൾ ഇറുക്കി അടക്കും .  മുരുഗന്ടെയും ഇസ്തിരിപെട്ടിയുടെയും മനസ്സില്കൂടി ദുരന്ത കഥകൾ ഒരു ബസിന്റെ വേഗത്തിൽ പാഞ്ഞുപോകും  . * * * * *         ഒന്നേകാൽ വർഷം മുൻപ് മുരുഗനും ഭാര്യ കണ്ണകിയും മക