Skip to main content

Posts

Showing posts from 2015

മദ്യനിരോധനം

 എന്നെ തല്ലണ്ടമ്മാവാ, ഞാൻ നന്നാവൂല്ല എന്നു പറയുന്ന മലയാളിയോട് തന്നെ വേണം ഈ ചെയ്ത്ത് .കേരളത്തിലെ കുടിയന്മാരെയെല്ലാം നന്നാക്കുവാൻ വേണ്ടിയുള്ള പുതിയ നടപടി.  ബാറുകൾ ഒക്കെ അടച്ചതിനു ശേഷം കേരളത്തിലെ സഹോദരിമാർക്ക് ഇനി സമാധാനം ഉണ്ടാവില്ല  എന്നു ഒരു  ' പ്രമുഘൻ ' പറഞ്ഞപ്പോളാണ് സർക്കാർ 100 ബിവറേജസ് കൌണ്ടർ കൂടി സർക്കാർ തുറന്നത്. 'പ്രമുഖന്ടെ ' അഭിപ്രായം സർക്കാർ മാനിച്ചു. ബാറുകൾ എല്ലാം ബിയർ പാർലറുകൾ ആക്കി. നല്ല കട്ട XXX റം അടിച്ചോണ്ടിരുന്നവനോക്കെ ബാറിൽ പോയി ബിയർ അടിച്ചാൽ മരുന്നിനു പോലും തികയാത്ത അവസ്ഥ. ബംഗാളികൾ പണി അന്വേഷിച് കേരളത്തിലേക്ക് വന്നപ്പോൾ നമ്മൾ ബാർ അന്വേഷിച്ചു അന്യ സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നു. കേരളത്തിലെ മദ്യനിരോധനം ഒറ്റ വാചകത്തിൽ ഇങ്ങനെ പറയാം. മദ്യനിരോധനത്തിന്റെ ഭാഗമായി സർക്കാർ ബാറുകൾ എല്ലാം അടച്ചു 100 ബിവറേജസ് കൌണ്ടറുകൾ കൂടി തുറന്നു. മദ്യനിരോധനം ആണത്രേ. മദ്യനിരോധനം.

സമരം

കോളേജിൽ ഇന്ന് പരീക്ഷ ആയിരുന്നു.പല കോളേജിൽ നിന്നും വിദ്യാർഥികൾ ഉണ്ട്. പരീക്ഷ തുടങ്ങാറായി. അപ്പോളാണ് അത് സംഭവിച്ചത്. പരീക്ഷാ ചോദ്യക്കടലാസ് തീർന്നു പോയി. കുട്ടികൾ ആകെ പരിഭ്രാന്തരായി, പിന്നീട് പ്രകോപിതരായി. ചോദ്യക്കടലാസ് കിട്ടാത്തവരൊക്കെ പരീക്ഷ ഹാളിൽ നിന്നും ഇറങ്ങി. മുന്പ് കണ്ട് പരിചയമില്ലാത്തവരൊക്കെ ഒറ്റക്കെട്ടായി .എല്ലാവരും ഒരുമിച്ച് ആകെ ബഹളം ആക്കി. " We want justice. We want justice ." എന്ന് അവർ ആക്രോശിക്കാൻ തുടങ്ങി. മണിക്കൂറുകൾ ഇത് ചെയ്തിട്ടും സഖാക്കള്ക്ക് ചോദ്യക്കടലാസ് കിട്ടിയില്ല. ഇതെല്ലാം കണ്ടുനിന്ന അവൻ വിചാരിച്ചു. " We want justice. We want justice ." എന്ന് നിലവിളിച്ച നേരത്ത് " We want question paper " എന്ന് പറഞ്ഞിരുന്നെങ്കിൽ അതെങ്കിലും കിട്ടിയേനെ. ജസ്റ്റിസ്‌  അന്വേഷിച്ചു പോയ സാറന്മാരുടെ പൊടി പോലും പിന്നെ കണ്ടില്ല.

ഫ്രീക്കൻ കോഴ്സ്

തൊഴിൽ ഒന്നുമില്ലാതെ ഇങ്ങനെ ഇരിക്കുമ്പോളാണ് പത്രത്തിന്റെ കൂടെ വന്ന ഒരു നോട്ടീസ് അവൻ കണ്ടത്.                            *               *                     *                     *                      * ഫ്രീക്കൻ കോഴ്സ്   വെറും 30 ദിവസം കൊണ്ട് ഫെയ്സ്ബുക്ക് ഫ്രീക്കൻ ആകാൻ ഞങ്ങൾ അവതരിപ്പിക്കുന്ന ഹ്രസ്വകാല കോഴ്സ്. ഈ കോഴ്സ് താഴെ പറഞ്ഞിരിക്കുന്നത് പോലെ 3 ആയി തരം തിരിച്ചിരിക്കുന്നു. 1.മുഖ ചിത്രം ആതായത് പ്രൊഫൈൽ ഫോട്ടോ . നിങ്ങളുടെ ഫ്രീക്കൻ ഭാവി തീരുമാനിക്കുന്നത് മുഖ ചിത്രം ആണ്. മുഖ ചിത്രം എടുക്കേണ്ട ആങ്കിളുകൾ , ഉപയോഗിക്കേണ്ട കൂളിംഗ്‌ ഗ്ലാസ്സുകൾ. ഉപയോഗിക്കേണ്ട കൈ ചിഹ്നങ്ങൾ / എപ്പോഴെല്ലാം നാക്ക് പുറത്തിടണം. എഡിറ്റ്‌ ചെയ്യുമ്പോൾ ഉപയോഗിക്കേണ്ട കളറുകൾ / എങ്ങനെ മുഖത്തെ വൃത്തികേട്‌ മാറ്റാം. പരമാവധി ഇഷ്ടങ്ങൾ (ലൈക്‌ ) ലഭിക്കാൻ മുഖ ചിത്രം ഇടേണ്ട സമയങ്ങൾ. ഒറ്റച്ചിത്രം (സെല്ഫീ) എടുക്കാനുള്ള നിർദേശങ്ങൾ. 2 . അവസ്ഥ അറിയിക്കൽ (സ്റ്റാറ്റസ് അപ്ഡേറ്റ് ) എപ്പോഴെല്ലാം നിങ്ങളുടെ  അവസ്ഥ അറിയിക്കാം. അവസ്ഥ അറിയിക്കുമ്പോൾ കൂടെ കെട്ടാവുന്ന (ടാഗ് ) കൂട്ടുകാരുടെ എണ്ണം പരിമിധി. നിങ്ങൾ പണിയൊ