Skip to main content

Posts

മദ്യനിരോധനം

 എന്നെ തല്ലണ്ടമ്മാവാ, ഞാൻ നന്നാവൂല്ല എന്നു പറയുന്ന മലയാളിയോട് തന്നെ വേണം ഈ ചെയ്ത്ത് .കേരളത്തിലെ കുടിയന്മാരെയെല്ലാം നന്നാക്കുവാൻ വേണ്ടിയുള്ള പുതിയ നടപടി.  ബാറുകൾ ഒക്കെ അടച്ചതിനു ശേഷം കേരളത്തിലെ സഹോദരിമാർക്ക് ഇനി സമാധാനം ഉണ്ടാവില്ല  എന്നു ഒരു  ' പ്രമുഘൻ ' പറഞ്ഞപ്പോളാണ് സർക്കാർ 100 ബിവറേജസ് കൌണ്ടർ കൂടി സർക്കാർ തുറന്നത്. 'പ്രമുഖന്ടെ ' അഭിപ്രായം സർക്കാർ മാനിച്ചു. ബാറുകൾ എല്ലാം ബിയർ പാർലറുകൾ ആക്കി. നല്ല കട്ട XXX റം അടിച്ചോണ്ടിരുന്നവനോക്കെ ബാറിൽ പോയി ബിയർ അടിച്ചാൽ മരുന്നിനു പോലും തികയാത്ത അവസ്ഥ. ബംഗാളികൾ പണി അന്വേഷിച് കേരളത്തിലേക്ക് വന്നപ്പോൾ നമ്മൾ ബാർ അന്വേഷിച്ചു അന്യ സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നു. കേരളത്തിലെ മദ്യനിരോധനം ഒറ്റ വാചകത്തിൽ ഇങ്ങനെ പറയാം. മദ്യനിരോധനത്തിന്റെ ഭാഗമായി സർക്കാർ ബാറുകൾ എല്ലാം അടച്ചു 100 ബിവറേജസ് കൌണ്ടറുകൾ കൂടി തുറന്നു. മദ്യനിരോധനം ആണത്രേ. മദ്യനിരോധനം.
Recent posts

സമരം

കോളേജിൽ ഇന്ന് പരീക്ഷ ആയിരുന്നു.പല കോളേജിൽ നിന്നും വിദ്യാർഥികൾ ഉണ്ട്. പരീക്ഷ തുടങ്ങാറായി. അപ്പോളാണ് അത് സംഭവിച്ചത്. പരീക്ഷാ ചോദ്യക്കടലാസ് തീർന്നു പോയി. കുട്ടികൾ ആകെ പരിഭ്രാന്തരായി, പിന്നീട് പ്രകോപിതരായി. ചോദ്യക്കടലാസ് കിട്ടാത്തവരൊക്കെ പരീക്ഷ ഹാളിൽ നിന്നും ഇറങ്ങി. മുന്പ് കണ്ട് പരിചയമില്ലാത്തവരൊക്കെ ഒറ്റക്കെട്ടായി .എല്ലാവരും ഒരുമിച്ച് ആകെ ബഹളം ആക്കി. " We want justice. We want justice ." എന്ന് അവർ ആക്രോശിക്കാൻ തുടങ്ങി. മണിക്കൂറുകൾ ഇത് ചെയ്തിട്ടും സഖാക്കള്ക്ക് ചോദ്യക്കടലാസ് കിട്ടിയില്ല. ഇതെല്ലാം കണ്ടുനിന്ന അവൻ വിചാരിച്ചു. " We want justice. We want justice ." എന്ന് നിലവിളിച്ച നേരത്ത് " We want question paper " എന്ന് പറഞ്ഞിരുന്നെങ്കിൽ അതെങ്കിലും കിട്ടിയേനെ. ജസ്റ്റിസ്‌  അന്വേഷിച്ചു പോയ സാറന്മാരുടെ പൊടി പോലും പിന്നെ കണ്ടില്ല.

ഫ്രീക്കൻ കോഴ്സ്

തൊഴിൽ ഒന്നുമില്ലാതെ ഇങ്ങനെ ഇരിക്കുമ്പോളാണ് പത്രത്തിന്റെ കൂടെ വന്ന ഒരു നോട്ടീസ് അവൻ കണ്ടത്.                            *               *                     *                     *                      * ഫ്രീക്കൻ കോഴ്സ്   വെറും 30 ദിവസം കൊണ്ട് ഫെയ്സ്ബുക്ക് ഫ്രീക്കൻ ആകാൻ ഞങ്ങൾ അവതരിപ്പിക്കുന്ന ഹ്രസ്വകാല കോഴ്സ്. ഈ കോഴ്സ് താഴെ പറഞ്ഞിരിക്കുന്നത് പോലെ 3 ആയി തരം തിരിച്ചിരിക്കുന്നു. 1.മുഖ ചിത്രം ആതായത് പ്രൊഫൈൽ ഫോട്ടോ . നിങ്ങളുടെ ഫ്രീക്കൻ ഭാവി തീരുമാനിക്കുന്നത് മുഖ ചിത്രം ആണ്. മുഖ ചിത്രം എടുക്കേണ്ട ആങ്കിളുകൾ , ഉപയോഗിക്കേണ്ട കൂളിംഗ്‌ ഗ്ലാസ്സുകൾ. ഉപയോഗിക്കേണ്ട കൈ ചിഹ്നങ്ങൾ / എപ്പോഴെല്ലാം നാക്ക് പുറത്തിടണം. എഡിറ്റ്‌ ചെയ്യുമ്പോൾ ഉപയോഗിക്കേണ്ട കളറുകൾ / എങ്ങനെ മുഖത്തെ വൃത്തികേട്‌ മാറ്റാം. പരമാവധി ഇഷ്ടങ്ങൾ (ലൈക്‌ ) ലഭിക്കാൻ മുഖ ചിത്രം ഇടേണ്ട സമയങ്ങൾ. ഒറ്റച്ചിത്രം (സെല്ഫീ) എടുക്കാനുള്ള നിർദേശങ്ങൾ. 2 . അവസ്ഥ അറിയിക്കൽ (സ്റ്റാറ്റസ് അപ്ഡേറ്റ് ) എപ്പോഴെല്ലാം നിങ്ങളുടെ  അവസ്ഥ അറിയിക്കാം. അവസ്ഥ അറിയിക്കുമ്പോൾ കൂടെ കെട്ടാവുന്ന (ടാഗ് ) കൂട്ടുകാരുടെ എണ്ണം പരിമിധി. നിങ്ങൾ പണിയൊ

തറവാട്ടിലെ അവധിക്കാലം

അവധിക്കാലം തറവാട്ടിൽ ആഘോഷിച്ചുകളയാം എന്ന് അവൻ വിചാരിച്ചു. കോളേജ് അടച്ചപ്പോത്തന്നെ പെട്ടിയും കുടുക്കയുമൊക്കെയെടുത്ത് നേരെ തറവാട്ടിലേക്ക് വെച്ചുപിടിച്ചു. അവനെ കണ്ടപ്പോത്തന്നെ തറവാട്ടിൽ ഉള്ളവർക്കെല്ലാം സന്തോഷമായി. കുറേ നാളായി കണ്ടിട്ട്. അങ്ങനെ വിശേഷം  പറഞ്ഞ് രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞു. അവനു പിന്നെ  മടുത്തു തുടങ്ങി. തറവാട്ടിൽ വിനോദങ്ങളിൽ ഏർപെടാൻ ഉള്ള അന്ധരീക്ഷം ഒന്നുമില്ല. വെളുക്കുന്നതുമുതൽ എല്ലാരും പലപല പണികളാണ്. അവനു മാത്രം പണികൾ ഒന്നുമില്ല. ഉടനെ തന്നെ വീട്ടിലേക്ക് സ്കൂട്ടായില്ലെങ്കിൽ പണി പാളുമെന്നു അവൻ വിചാരിച്ചു. അങ്ങനെ  ഇരിക്കുമ്പോളാണ് ഒരു രാത്രി അവന്റെ അമ്മാവൻ അവനെ വിളിച്ചു. "ഡാ . ഇങ്ങു വന്നേ .." അവൻ അനുഭവിക്കുന്ന വിരസത പരമാവധി മുഖത്ത് പ്രതിഫലിപ്പിച്ചുകൊണ്ട്‌ പുറത്തേക്ക് ചെന്നു. അമ്മാവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. "ഡാ..രണ്ടു ഗ്ലാസ്‌ എടുത്തിട്ട്  വാ." ഗ്ലാസ്സോ.. .എന്നാത്തിനാണാവോ ... അവൻ രണ്ടു ഗ്ലാസും എടുത്തോണ്ട് പുറത്തേക്ക് ചെന്ന്. അമ്മാവൻ പുറത്തെ ബെഞ്ചിൽ ഇരിക്കുന്നു. അടുത്തുള്ള ഡെസ്കിൽ വേറൊരു വില്ലൻ ഇരിക്കുന്നു. മദ്യം . അവന്റെ കണ്ണിൽ ഉണ്ടായിരുന്ന

അവന്ടെ ഷർട്ട്‌ എന്തു പിഴച്ചു.?

അവൻ വീട്ടിലെ  കട്ടിലിൽ കിടക്കാൻ നേരം കോളേജിലെ ഒരു സംഭവം അവന്റെ ഉറക്കം അലോസരപ്പെടുത്തി. ***** അന്ന് കോളേജിൽ പോകാൻ അവന് ഒരു പ്രത്യേക ഉഷാറായിരുന്നു. കാരണം  അവന്ടെ പ്രണയിനി അന്ന് സാരി ഉടുത്തായിരിക്കും കോളേജിൽ വരുക. അവൻ അവളെ അന്ന് വരെ സാരിയിൽ കണ്ടിട്ടില്ലാരുന്നു. ഇന്ന് രണ്ടുപേരും ഒരുമിച്ചിരുന്നു ഒരു ചിത്രം എടുക്കണം എന്നൊക്കെ അവൻ മനസ്സിൽ വിചാരിച്ചു. അവന്ടെ മൊബൈലിലെ ക്യാമറ തല്ലിപ്പൊളിയാണ്.  അതിലൂടെ നോക്കിയാൽ അപ്പുറത്ത് അഗാധമായ കൂരിരുട്ടു മാത്രം കാണാം. പിന്നെ കയ്യിൽ ഉള്ളത് ഒരു ലാപ്ടോപ് ആണ്. തമ്മിൽ ഭേദം തൊമ്മൻ എന്നുംവിചാരിച് ലാപ്ടോപ് ഉം എടുത്തോണ്ട് അവൻ കോളെജിലേക്ക് കാൽനടയാത്ര ആരംഭിച്ചു.  എല്ലാ  ദിവസവും ഉച്ചയൂണിനു ശേഷം  അവനും അവളും തമ്മിൽ കാണുന്ന പതിവ് ഉണ്ടായിരുന്നു. അവർ ഇങ്ങനെ ഇരുന്നു എന്തേലും ബടായി  അടിചോണ്ടിരിക്കും. അന്ന് ഉച്ചയൂണിന്റെ സമയത്ത് ആലോചിച്ച കാര്യങ്ങളൊക്കെ  നടത്താം  വിചാരിച്ചു അവൻ സമാധാനമായി ലാപ്ടോപ് ഉം പിടിച്ചോണ്ട് ക്ലാസിലേക്ക് പോയി. ഉച്ചയൂണിന്റെ മണി നീട്ടിമുഴങ്ങി. അല്ലെങ്ങിൽ അവനു ആ മണിയുടെ കരകരാ  എന്നുള്ള ശബ്ദം കേൾക്കുന്നത് എന്തോ പോലെയാണ്. പക്ഷെ ഇന്ന് ആ മണിമുഴക്കത

പലരിൽ ഒരാൾ

കൂട്ടുകാരുടെ കയ്യിലും കാലിലുമെല്ലാം പിടയ്ക്കുന്ന പേശികൾ കണ്ടപ്പോൾ അവനു കൊതി മൂത്തു. എനിക്കും ഇങ്ങനത്തെ പേശികൾ സങ്കടിപ്പിക്കണല്ലോ എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു. ഇവന്മാരെയൊക്കെ പെണ്ണുങ്ങൾ നോക്കുനത് കാണണം.  ഹോ...പടച്ചോനെ... അതുകണ്ടിട്ട് അവന്മാരുടെ നടത്തത്തിന്റെ രീതിയും മാറും, ഒരുമാതിരി മസ്സിൽ കച്ചവടക്കരെപ്പോലെ. നെഞ്ചും വിരിചോണ്ട് . വിൽക്കാനുള്ള മസ്സിൽ ഒക്കെ നെഞ്ചത്ത്‌ കെട്ടിവെചിരിക്കുനത് പോലെ. 'നോക്കിക്കോടാ മക്കളേ , ഞാനും കാണിച്ചുതരാം.' മനസ്സിൽ വെല്ലുവിളിച്ചുകൊണ്ട് അവൻ കൊളെജീന്നു ഇറങ്ങിപ്പോയി. നേരെ പോയത് വീടിനു അടുത്തുള്ള മസ്സിൽ പെരുപ്പിക്കുന്ന സ്ഥലത്തേക്കാണ്‌.. .പൈസ ഒക്കെ അടച്ച് അവൻ പണി തുടങ്ങി. നിക്കറു കീറുന്ന രീതിയിലുള്ള പണികൾ. കോളേജിലെ മസ്സിൽ കച്ചവടക്കാരെ മനസ്സിൽ ആലോചിക്കുമ്പോളെല്ലാം  അവന്റെ പേശികൾ വാശിയോടെ ഒരു ഇഞ്ച്‌ പുറത്തേക്ക് വന്നുകൊണ്ടിരുന്നു. പണിയൊക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയാൽ പ്രധാന കർമം അമ്മ ഭക്ഷണംകൊണ്ട് നിറച്ചുവെചിരിക്കുന്ന  പാത്രങ്ങളൊക്കെ കാലിയാക്കലാണ്. അമ്മയുടെ ദയനീയ മുഖം കാണുമ്പോൾ ഇച്ചിരി അച്ഛനും അമ്മയ്ക്കും വെക്കാൻ അവന്റെ മനസ്സ് അവനോടു മന്ത്രിക്കും.

കാണം വിറ്റും ......

കാത്തിരുന്നു കാത്തിരുന്നു വീണ്ടും  ഓണം നമ്മുടെയെല്ലാം വീട്ടുപടിക്കൽ എത്താറായി. എന്നാലും ഇത്തവണ ഓണം  എങ്ങനെ ആഘോഷിക്കും  എന്ന് ആലോചിച്ചു അവൻ കുഴയുകയാണ്. ഏത്തക്ക വില 60 കടന്നു. ഓണം ഇങ്ങെത്തുംപോളേക്കും വില 100 കഴിയും എന്നാണ്  സംസാരം. എണ്ണവില വീണ്ടും കൂടി. അങ്ങനെ ഇത്തവണ ഉപ്പേരിയുടെ കാര്യം അവതാളത്തിലായി. ഉപ്പേരി ഇല്ലെങ്കിലെന്താ, ബാക്കി സദ്യക്കൂട്ടങ്ങൾ ഉണ്ടല്ലോ, അവൻ അങ്ങനെ ആലോചിച്ചു സമാധാനിച്ചു. അപ്പോളാണ് അവൻ  ശ്രദ്ധിച്ചത്. പടച്ചോനെ, പണി വീണ്ടും പാലുംവെള്ളത്തിൽ. പച്ചക്കറിയുടെ വില കണ്ടിട്ട് അവന്റെ കണ്ണ് നിറഞ്ഞു. ഇതവരെ അവന്റെ കാമുകിമാർക്കലാതെ ആര്ക്കും അവന്റെ കണ്ണു നിറക്കാൻ സാധിച്ചിട്ടില. ഇതാ, പച്ചക്കറിവില ആ വിടവ് നികത്തി. അങ്ങനെ അവൻ താടിക്ക് കയ്യും ഇരിപ്പായി. അവൻ മുറ്റത്തേക്കിറങ്ങി. പറിച് കറി  വെക്കാൻ മുറ്റത്ത് ഒരു പുല്ലു പോലുമില്ല. എന്ത് ചെയ്യും എന്ന് ഇങ്ങനെ കുലംങ്കുഷിതമായി ആലോചിച്ചിരുന്നു. അപ്പോളാണ് അവന്റെ മനസ്സിൽ പഴമക്കാരുടെ വാക്കുകൾ അശരീരി രൂപത്തിൽ മുഴങ്ങിയത് . 'കാണം വിറ്റും ഓണം ഉണ്ണണം'  ഇനിയിപ്പോ എന്താ ചെയ്യുക. ആ പഴമൊഴി ഇങ്ങനെ അങ്ങട് മാറ്റുക . 'കാണുന്നതെല്ലാം