Skip to main content

ഫ്രീക്കൻ കോഴ്സ്

തൊഴിൽ ഒന്നുമില്ലാതെ ഇങ്ങനെ ഇരിക്കുമ്പോളാണ് പത്രത്തിന്റെ കൂടെ വന്ന ഒരു നോട്ടീസ് അവൻ കണ്ടത്.

                           *               *                     *                     *                      *

ഫ്രീക്കൻ കോഴ്സ് 

വെറും 30 ദിവസം കൊണ്ട് ഫെയ്സ്ബുക്ക് ഫ്രീക്കൻ ആകാൻ ഞങ്ങൾ അവതരിപ്പിക്കുന്ന ഹ്രസ്വകാല കോഴ്സ്.
ഈ കോഴ്സ് താഴെ പറഞ്ഞിരിക്കുന്നത് പോലെ 3 ആയി തരം തിരിച്ചിരിക്കുന്നു.

1.മുഖ ചിത്രം ആതായത് പ്രൊഫൈൽ ഫോട്ടോ .
  • നിങ്ങളുടെ ഫ്രീക്കൻ ഭാവി തീരുമാനിക്കുന്നത് മുഖ ചിത്രം ആണ്.
  • മുഖ ചിത്രം എടുക്കേണ്ട ആങ്കിളുകൾ , ഉപയോഗിക്കേണ്ട കൂളിംഗ്‌ ഗ്ലാസ്സുകൾ.
  • ഉപയോഗിക്കേണ്ട കൈ ചിഹ്നങ്ങൾ / എപ്പോഴെല്ലാം നാക്ക് പുറത്തിടണം.
  • എഡിറ്റ്‌ ചെയ്യുമ്പോൾ ഉപയോഗിക്കേണ്ട കളറുകൾ / എങ്ങനെ മുഖത്തെ വൃത്തികേട്‌ മാറ്റാം.
  • പരമാവധി ഇഷ്ടങ്ങൾ (ലൈക്‌ ) ലഭിക്കാൻ മുഖ ചിത്രം ഇടേണ്ട സമയങ്ങൾ.
  • ഒറ്റച്ചിത്രം (സെല്ഫീ) എടുക്കാനുള്ള നിർദേശങ്ങൾ.
2 . അവസ്ഥ അറിയിക്കൽ (സ്റ്റാറ്റസ് അപ്ഡേറ്റ് )
  • എപ്പോഴെല്ലാം നിങ്ങളുടെ  അവസ്ഥ അറിയിക്കാം.
  • അവസ്ഥ അറിയിക്കുമ്പോൾ കൂടെ കെട്ടാവുന്ന (ടാഗ് ) കൂട്ടുകാരുടെ എണ്ണം പരിമിധി.
  • നിങ്ങൾ പണിയൊന്നുമില്ലാതെ വെറുതെ കുത്തിയിരിപ്പ് ആണെങ്കിലും ഇടക്കൊക്കെ 'ഞാൻ എയർപോർട്ട് ൽ' എന്ന് അവസ്ഥ അറിയിക്കുക.കമന്റുകൾ ആകർഷിക്കാൻ ഇതിലും നല്ലൊരു മാർഗം ഇല്ല. പണിയൊന്നും ഇല്ലാത്ത നിങ്ങൾ എവിടെ പോകുന്നു എന്നറിയാൻ എല്ലാവർക്കും താല്പര്യം കാണും.
3. ആംഗലേയ ഭാഷ ഉപയോഗിക്കേണ്ട രീതി.
  • ഫേസ്ബുക്ക് ഇലെ ഫ്രീക്കൻമാര്ക്ക് വേണ്ടി ഞങ്ങൾ പ്രത്യേകം തയ്യാറാക്കിയ ആംഗലേയ നിഖണ്ടു.
  • ആംഗലേയ ഭാഷയിലെ ഓരോ വാക്കും ഞങ്ങൾ ഫ്രീക്കൻ കോഴ്സ്നു വേണ്ടി ഞങ്ങൾ പുനരാവിഷ്കരിച്ചിട്ടുണ്ട്.
    • ഉദാഹരണത്തിന്,
      • ആംഗലേയം                ഫ്രീക്കൻ ആംഗലേയം 
     Days------------------------- DayZzZz 
     Sweet Dreams     -------ChwEat DreAmZzZ 

ഈ കോഴ്സ് നു ചേരാനായി 1500 രൂപ ബാങ്കിൽ അടച്ച ചലാൻ ഞങ്ങളുടെ ഫെയ്സ്ബുക് വാളിൽ ഒട്ടിക്കുക . ഞങ്ങൾ നിങ്ങളുമായി ബന്ധപ്പെടുന്നതാണ്.

പങ്കെടുക്കൂ. നാളത്തെ ഫ്രീക്കൻ ആകൂ.

                                           *          *          *        *             *                * 

നോട്ടീസ് എടുത്തു മേശപ്പുറത്ത് വെച്ചിട്ട്‌ അവൻ നേരെ ബാങ്കിലേക്ക് വെച്ചുപിടിച്ചു.


Comments

Popular posts from this blog

മദ്യനിരോധനം

 എന്നെ തല്ലണ്ടമ്മാവാ, ഞാൻ നന്നാവൂല്ല എന്നു പറയുന്ന മലയാളിയോട് തന്നെ വേണം ഈ ചെയ്ത്ത് .കേരളത്തിലെ കുടിയന്മാരെയെല്ലാം നന്നാക്കുവാൻ വേണ്ടിയുള്ള പുതിയ നടപടി.  ബാറുകൾ ഒക്കെ അടച്ചതിനു ശേഷം കേരളത്തിലെ സഹോദരിമാർക്ക് ഇനി സമാധാനം ഉണ്ടാവില്ല  എന്നു ഒരു  ' പ്രമുഘൻ ' പറഞ്ഞപ്പോളാണ് സർക്കാർ 100 ബിവറേജസ് കൌണ്ടർ കൂടി സർക്കാർ തുറന്നത്. 'പ്രമുഖന്ടെ ' അഭിപ്രായം സർക്കാർ മാനിച്ചു. ബാറുകൾ എല്ലാം ബിയർ പാർലറുകൾ ആക്കി. നല്ല കട്ട XXX റം അടിച്ചോണ്ടിരുന്നവനോക്കെ ബാറിൽ പോയി ബിയർ അടിച്ചാൽ മരുന്നിനു പോലും തികയാത്ത അവസ്ഥ. ബംഗാളികൾ പണി അന്വേഷിച് കേരളത്തിലേക്ക് വന്നപ്പോൾ നമ്മൾ ബാർ അന്വേഷിച്ചു അന്യ സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നു. കേരളത്തിലെ മദ്യനിരോധനം ഒറ്റ വാചകത്തിൽ ഇങ്ങനെ പറയാം. മദ്യനിരോധനത്തിന്റെ ഭാഗമായി സർക്കാർ ബാറുകൾ എല്ലാം അടച്ചു 100 ബിവറേജസ് കൌണ്ടറുകൾ കൂടി തുറന്നു. മദ്യനിരോധനം ആണത്രേ. മദ്യനിരോധനം.

തറവാട്ടിലെ അവധിക്കാലം

അവധിക്കാലം തറവാട്ടിൽ ആഘോഷിച്ചുകളയാം എന്ന് അവൻ വിചാരിച്ചു. കോളേജ് അടച്ചപ്പോത്തന്നെ പെട്ടിയും കുടുക്കയുമൊക്കെയെടുത്ത് നേരെ തറവാട്ടിലേക്ക് വെച്ചുപിടിച്ചു. അവനെ കണ്ടപ്പോത്തന്നെ തറവാട്ടിൽ ഉള്ളവർക്കെല്ലാം സന്തോഷമായി. കുറേ നാളായി കണ്ടിട്ട്. അങ്ങനെ വിശേഷം  പറഞ്ഞ് രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞു. അവനു പിന്നെ  മടുത്തു തുടങ്ങി. തറവാട്ടിൽ വിനോദങ്ങളിൽ ഏർപെടാൻ ഉള്ള അന്ധരീക്ഷം ഒന്നുമില്ല. വെളുക്കുന്നതുമുതൽ എല്ലാരും പലപല പണികളാണ്. അവനു മാത്രം പണികൾ ഒന്നുമില്ല. ഉടനെ തന്നെ വീട്ടിലേക്ക് സ്കൂട്ടായില്ലെങ്കിൽ പണി പാളുമെന്നു അവൻ വിചാരിച്ചു. അങ്ങനെ  ഇരിക്കുമ്പോളാണ് ഒരു രാത്രി അവന്റെ അമ്മാവൻ അവനെ വിളിച്ചു. "ഡാ . ഇങ്ങു വന്നേ .." അവൻ അനുഭവിക്കുന്ന വിരസത പരമാവധി മുഖത്ത് പ്രതിഫലിപ്പിച്ചുകൊണ്ട്‌ പുറത്തേക്ക് ചെന്നു. അമ്മാവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. "ഡാ..രണ്ടു ഗ്ലാസ്‌ എടുത്തിട്ട്  വാ." ഗ്ലാസ്സോ.. .എന്നാത്തിനാണാവോ ... അവൻ രണ്ടു ഗ്ലാസും എടുത്തോണ്ട് പുറത്തേക്ക് ചെന്ന്. അമ്മാവൻ പുറത്തെ ബെഞ്ചിൽ ഇരിക്കുന്നു. അടുത്തുള്ള ഡെസ്കിൽ വേറൊരു വില്ലൻ ഇരിക്കുന്നു. മദ്യം . അവന്റെ കണ്ണി...

possibility for a safe landing after this jump

possibility for a safe landing after this jump.??? #1  #2  #3 #4  #5 #6 and that was a safe landing....!!