Skip to main content

പലരിൽ ഒരാൾ




കൂട്ടുകാരുടെ കയ്യിലും കാലിലുമെല്ലാം പിടയ്ക്കുന്ന പേശികൾ കണ്ടപ്പോൾ അവനു കൊതി മൂത്തു. എനിക്കും ഇങ്ങനത്തെ പേശികൾ സങ്കടിപ്പിക്കണല്ലോ എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു. ഇവന്മാരെയൊക്കെ പെണ്ണുങ്ങൾ നോക്കുനത് കാണണം.
 ഹോ...പടച്ചോനെ...
അതുകണ്ടിട്ട് അവന്മാരുടെ നടത്തത്തിന്റെ രീതിയും മാറും, ഒരുമാതിരി മസ്സിൽ കച്ചവടക്കരെപ്പോലെ. നെഞ്ചും വിരിചോണ്ട് . വിൽക്കാനുള്ള മസ്സിൽ ഒക്കെ നെഞ്ചത്ത്‌ കെട്ടിവെചിരിക്കുനത് പോലെ.

'നോക്കിക്കോടാ മക്കളേ , ഞാനും കാണിച്ചുതരാം.'

മനസ്സിൽ വെല്ലുവിളിച്ചുകൊണ്ട് അവൻ കൊളെജീന്നു ഇറങ്ങിപ്പോയി.
നേരെ പോയത് വീടിനു അടുത്തുള്ള മസ്സിൽ പെരുപ്പിക്കുന്ന സ്ഥലത്തേക്കാണ്‌.. .പൈസ ഒക്കെ അടച്ച് അവൻ പണി തുടങ്ങി. നിക്കറു കീറുന്ന രീതിയിലുള്ള പണികൾ.
കോളേജിലെ മസ്സിൽ കച്ചവടക്കാരെ മനസ്സിൽ ആലോചിക്കുമ്പോളെല്ലാം  അവന്റെ പേശികൾ വാശിയോടെ ഒരു ഇഞ്ച്‌ പുറത്തേക്ക് വന്നുകൊണ്ടിരുന്നു.
പണിയൊക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയാൽ പ്രധാന കർമം അമ്മ ഭക്ഷണംകൊണ്ട് നിറച്ചുവെചിരിക്കുന്ന  പാത്രങ്ങളൊക്കെ കാലിയാക്കലാണ്.
അമ്മയുടെ ദയനീയ മുഖം കാണുമ്പോൾ ഇച്ചിരി അച്ഛനും അമ്മയ്ക്കും വെക്കാൻ അവന്റെ മനസ്സ് അവനോടു മന്ത്രിക്കും.
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞുപോയി.മാസങ്ങൾ കഴിഞ്ഞുപോയി.
അവന്റെ മസ്സിലുകളെല്ലാം പുറത്തേക്കു തള്ളിവന്നുകൊണ്ടിരുന്നു.
വൈകാതെ കോളേജിൽ അവനും ഒരു മസ്സിൽ കച്ചവടക്കാരനായി.

                                                     ഒരു ദിവസം കോളേജീന്നു പണിയുന്ന സ്ഥലത്തേക്ക് പോകുന്ന വഴി ഒരു ചെറിയ കച് അവന്റെ അടുത്ത് ഭിക്ഷയാചിക്കാൻ വന്നു.

'ചേട്ടാ, ഇന്ന് ഒന്നും കഴിച്ചിട്ടില്ല.'

എന്നുംപറഞ്ഞ് അവൾ അവന്റെ നേരെ കൈയ്യ് നീട്ടി.
അവനാണേൽ അവന്റെ മസ്സിൽ ഒക്കെ ഒന്ന് ചാടിചോണ്ട് അങ്ങ് നടന്നുപോയ്‌. എന്നാലും അവന്റെ മനസ്സിൽ എവിടെയോ ആ കൊച്ചിന്റെ മുഖം പതിഞ്ഞു.
പതിവുപോലെ അവൻ നിക്കറു കീറുന്നതുവരെ  പണിയെടുത്തു വീട്ടിലേക്ക് മടങ്ങി. അമ്മ നിറച്ചുവെചിരുന്ന പാത്രങ്ങൾ കാലിയാക്കാൻ ആരംഭിച്ചു.

"എടാ, ഞാനും അച്ഛനും കഴിച്ചു. നീ അതൊക്കെ തീർത്തിട്ട് പാത്രം കഴുകിവെചേക്ക്"

അമ്മ അവനോടു പറഞ്ഞു.

പക്ഷെ അതിനിടയിൽ എപ്പോളോ ഭിക്ഷയാചിക്കാൻ വന്ന കൊച്ചിന്റെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു.
എന്തോ..അവന്റെ വിശപ്പ്‌ കെട്ടു . പാത്രത്തിൽ ബാക്കിയുള്ളത് കളയാനായി അവൻ പോയി.
അപ്പൊ അവന്റെ മനസ്സില്ക്കൂടി ഒരു ചിന്ത കടന്നുപോയി.
'ആ പാവം കൊച്ച്  ഒരു നേരത്തെ ആഹാരം ഇല്ലാതെ ഭിക്ഷയാചിക്കുമ്പോൾ ഞാൻ ഇങ്ങനെ ഭക്ഷണം കളയുന്നത് ശരിയാണോ?'
കുറച്ചുനേരം അവൻ അങ്ങനെ ആലോചിച്ചുനിന്നു.
എന്നിട്ട് അവൻ പാത്രത്തിലെ ബാക്കി ഭക്ഷണം വലിച്ചെറിഞ്ഞു പാത്രം കഴുകിവെച്ചു.
'ഓ...ഞാൻ ഒരുത്തൻമാത്രം വിചാരിച്ചാൽ എന്നാ ചെയ്യാനാ. ആ കൊച്ചിനെപ്പോലെ എത്ര ആൾകാര് കാണും.'

അങ്ങനെ വിചാരിക്കുന പലരിൽ ഒരാളായി അവൻ മുറിയിലേക്ക് പോയി.
നാളെയെക്കുറിച്ച്  ആശങ്കയും ആകുലതകളും ഇല്ലാതെ.

* * * * * * * * * * * * *


Comments

Popular posts from this blog

മദ്യനിരോധനം

 എന്നെ തല്ലണ്ടമ്മാവാ, ഞാൻ നന്നാവൂല്ല എന്നു പറയുന്ന മലയാളിയോട് തന്നെ വേണം ഈ ചെയ്ത്ത് .കേരളത്തിലെ കുടിയന്മാരെയെല്ലാം നന്നാക്കുവാൻ വേണ്ടിയുള്ള പുതിയ നടപടി.  ബാറുകൾ ഒക്കെ അടച്ചതിനു ശേഷം കേരളത്തിലെ സഹോദരിമാർക്ക് ഇനി സമാധാനം ഉണ്ടാവില്ല  എന്നു ഒരു  ' പ്രമുഘൻ ' പറഞ്ഞപ്പോളാണ് സർക്കാർ 100 ബിവറേജസ് കൌണ്ടർ കൂടി സർക്കാർ തുറന്നത്. 'പ്രമുഖന്ടെ ' അഭിപ്രായം സർക്കാർ മാനിച്ചു. ബാറുകൾ എല്ലാം ബിയർ പാർലറുകൾ ആക്കി. നല്ല കട്ട XXX റം അടിച്ചോണ്ടിരുന്നവനോക്കെ ബാറിൽ പോയി ബിയർ അടിച്ചാൽ മരുന്നിനു പോലും തികയാത്ത അവസ്ഥ. ബംഗാളികൾ പണി അന്വേഷിച് കേരളത്തിലേക്ക് വന്നപ്പോൾ നമ്മൾ ബാർ അന്വേഷിച്ചു അന്യ സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നു. കേരളത്തിലെ മദ്യനിരോധനം ഒറ്റ വാചകത്തിൽ ഇങ്ങനെ പറയാം. മദ്യനിരോധനത്തിന്റെ ഭാഗമായി സർക്കാർ ബാറുകൾ എല്ലാം അടച്ചു 100 ബിവറേജസ് കൌണ്ടറുകൾ കൂടി തുറന്നു. മദ്യനിരോധനം ആണത്രേ. മദ്യനിരോധനം.

തറവാട്ടിലെ അവധിക്കാലം

അവധിക്കാലം തറവാട്ടിൽ ആഘോഷിച്ചുകളയാം എന്ന് അവൻ വിചാരിച്ചു. കോളേജ് അടച്ചപ്പോത്തന്നെ പെട്ടിയും കുടുക്കയുമൊക്കെയെടുത്ത് നേരെ തറവാട്ടിലേക്ക് വെച്ചുപിടിച്ചു. അവനെ കണ്ടപ്പോത്തന്നെ തറവാട്ടിൽ ഉള്ളവർക്കെല്ലാം സന്തോഷമായി. കുറേ നാളായി കണ്ടിട്ട്. അങ്ങനെ വിശേഷം  പറഞ്ഞ് രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞു. അവനു പിന്നെ  മടുത്തു തുടങ്ങി. തറവാട്ടിൽ വിനോദങ്ങളിൽ ഏർപെടാൻ ഉള്ള അന്ധരീക്ഷം ഒന്നുമില്ല. വെളുക്കുന്നതുമുതൽ എല്ലാരും പലപല പണികളാണ്. അവനു മാത്രം പണികൾ ഒന്നുമില്ല. ഉടനെ തന്നെ വീട്ടിലേക്ക് സ്കൂട്ടായില്ലെങ്കിൽ പണി പാളുമെന്നു അവൻ വിചാരിച്ചു. അങ്ങനെ  ഇരിക്കുമ്പോളാണ് ഒരു രാത്രി അവന്റെ അമ്മാവൻ അവനെ വിളിച്ചു. "ഡാ . ഇങ്ങു വന്നേ .." അവൻ അനുഭവിക്കുന്ന വിരസത പരമാവധി മുഖത്ത് പ്രതിഫലിപ്പിച്ചുകൊണ്ട്‌ പുറത്തേക്ക് ചെന്നു. അമ്മാവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. "ഡാ..രണ്ടു ഗ്ലാസ്‌ എടുത്തിട്ട്  വാ." ഗ്ലാസ്സോ.. .എന്നാത്തിനാണാവോ ... അവൻ രണ്ടു ഗ്ലാസും എടുത്തോണ്ട് പുറത്തേക്ക് ചെന്ന്. അമ്മാവൻ പുറത്തെ ബെഞ്ചിൽ ഇരിക്കുന്നു. അടുത്തുള്ള ഡെസ്കിൽ വേറൊരു വില്ലൻ ഇരിക്കുന്നു. മദ്യം . അവന്റെ കണ്ണി...

possibility for a safe landing after this jump

possibility for a safe landing after this jump.??? #1  #2  #3 #4  #5 #6 and that was a safe landing....!!