Skip to main content

അവന്ടെ ഷർട്ട്‌ എന്തു പിഴച്ചു.?




അവൻ വീട്ടിലെ  കട്ടിലിൽ കിടക്കാൻ നേരം കോളേജിലെ ഒരു സംഭവം അവന്റെ ഉറക്കം അലോസരപ്പെടുത്തി.

*****

അന്ന് കോളേജിൽ പോകാൻ അവന് ഒരു പ്രത്യേക ഉഷാറായിരുന്നു.
കാരണം  അവന്ടെ പ്രണയിനി അന്ന് സാരി ഉടുത്തായിരിക്കും കോളേജിൽ വരുക.
അവൻ അവളെ അന്ന് വരെ സാരിയിൽ കണ്ടിട്ടില്ലാരുന്നു.
ഇന്ന് രണ്ടുപേരും ഒരുമിച്ചിരുന്നു ഒരു ചിത്രം എടുക്കണം എന്നൊക്കെ അവൻ മനസ്സിൽ വിചാരിച്ചു. അവന്ടെ മൊബൈലിലെ ക്യാമറ തല്ലിപ്പൊളിയാണ്.  അതിലൂടെ നോക്കിയാൽ അപ്പുറത്ത് അഗാധമായ കൂരിരുട്ടു മാത്രം കാണാം. പിന്നെ കയ്യിൽ ഉള്ളത് ഒരു ലാപ്ടോപ് ആണ്.
തമ്മിൽ ഭേദം തൊമ്മൻ എന്നുംവിചാരിച് ലാപ്ടോപ് ഉം എടുത്തോണ്ട് അവൻ കോളെജിലേക്ക് കാൽനടയാത്ര ആരംഭിച്ചു.  എല്ലാ  ദിവസവും ഉച്ചയൂണിനു ശേഷം  അവനും അവളും തമ്മിൽ കാണുന്ന പതിവ് ഉണ്ടായിരുന്നു. അവർ ഇങ്ങനെ ഇരുന്നു എന്തേലും ബടായി  അടിചോണ്ടിരിക്കും.
അന്ന് ഉച്ചയൂണിന്റെ സമയത്ത് ആലോചിച്ച കാര്യങ്ങളൊക്കെ  നടത്താം  വിചാരിച്ചു അവൻ സമാധാനമായി ലാപ്ടോപ് ഉം പിടിച്ചോണ്ട് ക്ലാസിലേക്ക് പോയി.

ഉച്ചയൂണിന്റെ മണി നീട്ടിമുഴങ്ങി. അല്ലെങ്ങിൽ അവനു ആ മണിയുടെ കരകരാ  എന്നുള്ള ശബ്ദം കേൾക്കുന്നത് എന്തോ പോലെയാണ്. പക്ഷെ ഇന്ന് ആ മണിമുഴക്കത്തിനു എന്തോ ഒരു സുഖം.

ആ മണി മുഴങ്ങുന്നത് കേട്ടപ്പോൾ, മോഹൻലാൽ ഒട്ടോക്കാരനായി അഭിനയിച്ച സിനിമയിൽ നായിക നായകനെ
' സുധീ...............' എന്ന് നീട്ടി വിളിക്കുനത്പോലെ അവനു തോന്നി.

അത്രക്കും ഒരു സുഖം.

വിശപ്പടക്കാൻ  എന്തൊക്കെയോ കഴിച്ചിട്ട് അവൻ അവളെ കാണാനായി ഓടി.
അങ്ങനെ പതിവുസ്ഥലത്ത്  അവർ രണ്ടുപേരും സ്ഥാനമുറപ്പിച്ചു.
അവളുടെ സാരിയെക്കുറിച്ച്  കുറച്ചു നല്ല വർത്തമാനം ഒക്കെ പറഞ്ഞിട്ട് അവൻ മയത്തിൽ ലാപ്ടോപ് എടുത്തു മടിയിൽ വെച്ചു .
ഫോട്ടോ എടുക്കാനായി വെബ്ക്യാം തുറന്നു. അവളോട് പറഞ്ഞു.

"നമ്മുടെ ഒരു ഫോട്ടോ എടുക്കട്ടെ. നിന്നെ ആദ്യമായിട്ട് സാരിയിൽ കാണുന്നതല്ലേ."

എന്നും പറഞ്ഞ്  അവൻ രണ്ടുപേരെയും ക്യാമറയിൽ കിട്ടുന്നവിധം തയ്യാറാക്കി.
അപ്പോളാണ് അവളുടെ വളിച്ച കമന്റ്‌.

"ഇപ്പൊ വേണ്ടടോ. തന്ടെ ഈ ഷർട്ട്‌ ഒരു സുഖമില്ല. വേറൊരു ദിവസം എടുക്കാം."

അവൻ ആലോചിച്ചു.
'ഇവൾക്ക്‌ എന്നെക്കാളും ഇഷ്ടം എന്റെ ഷർട്ട്‌ ഇനോടാണോ.'

*****

അവൾ പറഞ്ഞത്പോലെ വേറൊരു ദിവസം രണ്ടു വർഷം കഴിഞ്ഞിട്ടും ഉണ്ടായില്ലലോ  എന്നോർത്ത് അവൻ ഉറങ്ങാൻ കിടന്നു...

* * * * * * * * * * *

Comments

Popular posts from this blog

മദ്യനിരോധനം

 എന്നെ തല്ലണ്ടമ്മാവാ, ഞാൻ നന്നാവൂല്ല എന്നു പറയുന്ന മലയാളിയോട് തന്നെ വേണം ഈ ചെയ്ത്ത് .കേരളത്തിലെ കുടിയന്മാരെയെല്ലാം നന്നാക്കുവാൻ വേണ്ടിയുള്ള പുതിയ നടപടി.  ബാറുകൾ ഒക്കെ അടച്ചതിനു ശേഷം കേരളത്തിലെ സഹോദരിമാർക്ക് ഇനി സമാധാനം ഉണ്ടാവില്ല  എന്നു ഒരു  ' പ്രമുഘൻ ' പറഞ്ഞപ്പോളാണ് സർക്കാർ 100 ബിവറേജസ് കൌണ്ടർ കൂടി സർക്കാർ തുറന്നത്. 'പ്രമുഖന്ടെ ' അഭിപ്രായം സർക്കാർ മാനിച്ചു. ബാറുകൾ എല്ലാം ബിയർ പാർലറുകൾ ആക്കി. നല്ല കട്ട XXX റം അടിച്ചോണ്ടിരുന്നവനോക്കെ ബാറിൽ പോയി ബിയർ അടിച്ചാൽ മരുന്നിനു പോലും തികയാത്ത അവസ്ഥ. ബംഗാളികൾ പണി അന്വേഷിച് കേരളത്തിലേക്ക് വന്നപ്പോൾ നമ്മൾ ബാർ അന്വേഷിച്ചു അന്യ സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നു. കേരളത്തിലെ മദ്യനിരോധനം ഒറ്റ വാചകത്തിൽ ഇങ്ങനെ പറയാം. മദ്യനിരോധനത്തിന്റെ ഭാഗമായി സർക്കാർ ബാറുകൾ എല്ലാം അടച്ചു 100 ബിവറേജസ് കൌണ്ടറുകൾ കൂടി തുറന്നു. മദ്യനിരോധനം ആണത്രേ. മദ്യനിരോധനം.

സമരം

കോളേജിൽ ഇന്ന് പരീക്ഷ ആയിരുന്നു.പല കോളേജിൽ നിന്നും വിദ്യാർഥികൾ ഉണ്ട്. പരീക്ഷ തുടങ്ങാറായി. അപ്പോളാണ് അത് സംഭവിച്ചത്. പരീക്ഷാ ചോദ്യക്കടലാസ് തീർന്നു പോയി. കുട്ടികൾ ആകെ പരിഭ്രാന്തരായി, പിന്നീട് പ്രകോപിതരായി. ചോദ്യക്കടലാസ് കിട്ടാത്തവരൊക്കെ പരീക്ഷ ഹാളിൽ നിന്നും ഇറങ്ങി. മുന്പ് കണ്ട് പരിചയമില്ലാത്തവരൊക്കെ ഒറ്റക്കെട്ടായി .എല്ലാവരും ഒരുമിച്ച് ആകെ ബഹളം ആക്കി. " We want justice. We want justice ." എന്ന് അവർ ആക്രോശിക്കാൻ തുടങ്ങി. മണിക്കൂറുകൾ ഇത് ചെയ്തിട്ടും സഖാക്കള്ക്ക് ചോദ്യക്കടലാസ് കിട്ടിയില്ല. ഇതെല്ലാം കണ്ടുനിന്ന അവൻ വിചാരിച്ചു. " We want justice. We want justice ." എന്ന് നിലവിളിച്ച നേരത്ത് " We want question paper " എന്ന് പറഞ്ഞിരുന്നെങ്കിൽ അതെങ്കിലും കിട്ടിയേനെ. ജസ്റ്റിസ്‌  അന്വേഷിച്ചു പോയ സാറന്മാരുടെ പൊടി പോലും പിന്നെ കണ്ടില്ല.

പലരിൽ ഒരാൾ

കൂട്ടുകാരുടെ കയ്യിലും കാലിലുമെല്ലാം പിടയ്ക്കുന്ന പേശികൾ കണ്ടപ്പോൾ അവനു കൊതി മൂത്തു. എനിക്കും ഇങ്ങനത്തെ പേശികൾ സങ്കടിപ്പിക്കണല്ലോ എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു. ഇവന്മാരെയൊക്കെ പെണ്ണുങ്ങൾ നോക്കുനത് കാണണം.  ഹോ...പടച്ചോനെ... അതുകണ്ടിട്ട് അവന്മാരുടെ നടത്തത്തിന്റെ രീതിയും മാറും, ഒരുമാതിരി മസ്സിൽ കച്ചവടക്കരെപ്പോലെ. നെഞ്ചും വിരിചോണ്ട് . വിൽക്കാനുള്ള മസ്സിൽ ഒക്കെ നെഞ്ചത്ത്‌ കെട്ടിവെചിരിക്കുനത് പോലെ. 'നോക്കിക്കോടാ മക്കളേ , ഞാനും കാണിച്ചുതരാം.' മനസ്സിൽ വെല്ലുവിളിച്ചുകൊണ്ട് അവൻ കൊളെജീന്നു ഇറങ്ങിപ്പോയി. നേരെ പോയത് വീടിനു അടുത്തുള്ള മസ്സിൽ പെരുപ്പിക്കുന്ന സ്ഥലത്തേക്കാണ്‌.. .പൈസ ഒക്കെ അടച്ച് അവൻ പണി തുടങ്ങി. നിക്കറു കീറുന്ന രീതിയിലുള്ള പണികൾ. കോളേജിലെ മസ്സിൽ കച്ചവടക്കാരെ മനസ്സിൽ ആലോചിക്കുമ്പോളെല്ലാം  അവന്റെ പേശികൾ വാശിയോടെ ഒരു ഇഞ്ച്‌ പുറത്തേക്ക് വന്നുകൊണ്ടിരുന്നു. പണിയൊക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയാൽ പ്രധാന കർമം അമ്മ ഭക്ഷണംകൊണ്ട് നിറച്ചുവെചിരിക്കുന്ന  പാത്രങ്ങളൊക്കെ കാലിയാക്കലാണ്. അമ്മയുടെ ദയനീയ മുഖം കാണുമ്പോൾ ഇച്ചിരി അച്ഛനും അമ്മയ്ക്കും വെക്കാൻ അവന്റെ മനസ്സ് അവനോടു മന്ത്രിക്കും.