Skip to main content

ദേ പോയി ....ദാ വന്നു ....



തലക്കെട്ട്‌  പോലെ തന്നെയാണ് അവന്ടെ  പ്രണയ ജീവിതം ...

കഥയിലെ നായകനാണ് 'അവൻ'. കഥയിലെ നായിക 'അവൾ '.
അവനെക്കാളും  ഉറപ്പായിരുന്നു അവൾക്ക് , അവരുടെ സ്നേഹബന്ധത്തെക്കുറിച് .കാരണം അവൾ ഹിന്ദുവും   അവൻ ക്രിസ്ത്യാനിയും ആയിരുന്നു. ജാതിത്തർക്കങ്ങൾ അവരുടെ ബന്ധത്തെ അലട്ടുമോ എന്ന് അവൻ ശങ്കിച്ചിരുന്നു .
 അവർ കോളേജിൽ വച്ച് കണ്ടുമുട്ടി , അവൻ ശരിക്കും ഒന്ന് മുട്ടി . ആദ്യ കാഴ്ചൽത്തന്നെ പ്രണയം ഉണ്ടായില്ല . എന്നാൽ കാഴ്ചകൾ കൂടിയപ്പോൾ അവൻ അവളെ വളച്ചു .
അവനെ അങ്ങനെ നിസ്സാരനായി കാണണ്ട. പതിനാറു ചെക്കന്മാർ പ്രൊപോസ്‌  ചെയ്തിട്ടും വീഴാത്ത  അവളെ ആണ് അവൻ അവന്ടെ പ്രണയവലയിൽ  കുടുക്കിയത്.
ഏതായാലും അവരുടെ പ്രണയം പടർന്നു പന്തലിച്ചു .
ചിരിയായി , സല്ലാപമായി , പല പല സമ്മാനങ്ങൾ  കൈമാറി ..
ഒന്നും പറയണ്ട. സംഭവബഹുലമായിരുന്നു അവരുടെ കോളേജ് പ്രണയം.
അവൾക്ക്  ഒരു ബെസ്റ്റ് ഫ്രണ്ട് ഉണ്ടായിരുന്നു . ആ ഫ്രണ്ട് നെ  അവനു കണ്ണെടുത്താൽ  കണ്ടൂടാരുന്നു . കാണാൻ ഗ്ലാമർ ഒന്നും ഇല്ലേലും കോഴിമുട്ട പോലത്തെ മസ്സിൽ അവന്റെ ദേഹത്ത്  പലയിടത്തായി ഉണ്ടാരുന്നു .
ആ ഫ്രണ്ട്  എപ്പോ വേണേലും വില്ലൻ  ആവാനുള്ള സാദ്ധ്യത  അവൻ തള്ളിക്കളഞ്ഞില്ല .
അവന്റെയും അവളുടെയും പ്രണയത്തിൽ കൊച്ചുകൊച്ചു ഇണക്കങ്ങളും വളരെ വല്യ വല്യ പിണക്കങ്ങളും  ഉണ്ടാരുന്നു .
എന്നാലും എപ്പോളും വഴക്ക്  ഉണ്ടായാലും അവൻ അതിന്റെ കുറ്റം ഏറ്റെടുക്കും .അല്ലെങ്കിൽ കൊഴിമുട്ടക്കാരൻ എങ്ങാനും സീനിൽ വന്നാലോ  എന്ന് അവൻ ഭയപ്പെട്ടിരുന്നു .
അങ്ങനെ കുറ്റങ്ങൾ ഏറ്റെടുത്തു ഏറ്റെടുത്തു അവൻ ആയി അവളുടെ കണ്ണിലെ വില്ലൻ .
അവൻ ആണ് എല്ലാ പ്രശ്നത്തിനും കാരണം എന്ന് അവൾ മൊഴിഞ്ഞു .
പണി പാലുംവെള്ളത്തിൽ  കിട്ടിയ അവസ്ഥ ആയി അവന് .

വർഷങ്ങൾ കഴിഞ്ഞു .

അങ്ങനെ ആ കോളേജിലെ അവന്റെ  പഠിത്തം കഴിഞ്ഞു .

അവൾക്ക്  ഇനിയും ഒരു വർഷം  കൂടി. അവനു അവളെ ആ കോളേജിൽ  ഒറ്റക്കാക്കി പോകാൻ  അവനു മടി . പണി പാളിയാലോ .
പക്ഷെ അവസാനം അവനു വേറെ നിർവാഹം ഇല്ലാത്തത്കൊണ്ട്  അവൻ ആ കോളേജ് ഇനോട് യാത്ര പറഞ്ഞു.

അവൻ പ്രതീക്ഷിച്ചതുപോലെ തന്നെ .. പണി വീണ്ടും പാലുംവെള്ളത്തിൽ .

അവൾ അവനെ വീണ്ടും ബന്ധപ്പെടാൻ  ചെയ്യാൻ മുതിർന്നില്ല . അവൻ അവളെ നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചു.
പ്രണയത്തിന്റെ മനശാസ്ത്രം  അനുസരിച് പെണ്‍കുട്ടിയെ ആണ്‍കുട്ടി ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ പെണ്‍കുട്ടി അത് പലതവണയായി കൂട്ടാക്കതിരുന്നാൽ  പണി കിട്ടി കിട്ടി എന്ന് തന്നെ ആണ്‍കുട്ടിക്ക് കണക്കുകൂട്ടാം . ചുരുക്കിപ്പറഞ്ഞാൽ അവള്ടെ  മൊബൈലിൽ അവന്റെ validity   തീർന്നു എന്ന് .

അങ്ങനെ ആ വിഷമത്തിൽ അവൻ ദിവസങ്ങൾ തള്ളിനീക്കി.

ഒരു ദിവസം അവിചാരിതമായി അവൻ മറ്റൊരു പെണ്‍കുട്ടിയെ കാണാൻ ഇടയായി .അവന്റെ മനസ്സില് കോഴിമുട്ട  പോലുള്ള  അഞ്ചാറു ലഡ്ഡു പൊട്ടി. കഴിഞ്ഞതവണ പോലെയല്ല. ഇത് ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്  തന്നെ .

അങ്ങനെ അവിടെ പുതിയ പ്രണയം പൂത്തുലഞ്ഞു .

അവന്റെ പ്രണയജീവിതം അങ്ങനെ ആണ് .

ദേ  ഒരെണ്ണം പോയി . ദാ  അടുത്തത് വന്നു ......

Comments

Popular posts from this blog

മദ്യനിരോധനം

 എന്നെ തല്ലണ്ടമ്മാവാ, ഞാൻ നന്നാവൂല്ല എന്നു പറയുന്ന മലയാളിയോട് തന്നെ വേണം ഈ ചെയ്ത്ത് .കേരളത്തിലെ കുടിയന്മാരെയെല്ലാം നന്നാക്കുവാൻ വേണ്ടിയുള്ള പുതിയ നടപടി.  ബാറുകൾ ഒക്കെ അടച്ചതിനു ശേഷം കേരളത്തിലെ സഹോദരിമാർക്ക് ഇനി സമാധാനം ഉണ്ടാവില്ല  എന്നു ഒരു  ' പ്രമുഘൻ ' പറഞ്ഞപ്പോളാണ് സർക്കാർ 100 ബിവറേജസ് കൌണ്ടർ കൂടി സർക്കാർ തുറന്നത്. 'പ്രമുഖന്ടെ ' അഭിപ്രായം സർക്കാർ മാനിച്ചു. ബാറുകൾ എല്ലാം ബിയർ പാർലറുകൾ ആക്കി. നല്ല കട്ട XXX റം അടിച്ചോണ്ടിരുന്നവനോക്കെ ബാറിൽ പോയി ബിയർ അടിച്ചാൽ മരുന്നിനു പോലും തികയാത്ത അവസ്ഥ. ബംഗാളികൾ പണി അന്വേഷിച് കേരളത്തിലേക്ക് വന്നപ്പോൾ നമ്മൾ ബാർ അന്വേഷിച്ചു അന്യ സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നു. കേരളത്തിലെ മദ്യനിരോധനം ഒറ്റ വാചകത്തിൽ ഇങ്ങനെ പറയാം. മദ്യനിരോധനത്തിന്റെ ഭാഗമായി സർക്കാർ ബാറുകൾ എല്ലാം അടച്ചു 100 ബിവറേജസ് കൌണ്ടറുകൾ കൂടി തുറന്നു. മദ്യനിരോധനം ആണത്രേ. മദ്യനിരോധനം.

തറവാട്ടിലെ അവധിക്കാലം

അവധിക്കാലം തറവാട്ടിൽ ആഘോഷിച്ചുകളയാം എന്ന് അവൻ വിചാരിച്ചു. കോളേജ് അടച്ചപ്പോത്തന്നെ പെട്ടിയും കുടുക്കയുമൊക്കെയെടുത്ത് നേരെ തറവാട്ടിലേക്ക് വെച്ചുപിടിച്ചു. അവനെ കണ്ടപ്പോത്തന്നെ തറവാട്ടിൽ ഉള്ളവർക്കെല്ലാം സന്തോഷമായി. കുറേ നാളായി കണ്ടിട്ട്. അങ്ങനെ വിശേഷം  പറഞ്ഞ് രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞു. അവനു പിന്നെ  മടുത്തു തുടങ്ങി. തറവാട്ടിൽ വിനോദങ്ങളിൽ ഏർപെടാൻ ഉള്ള അന്ധരീക്ഷം ഒന്നുമില്ല. വെളുക്കുന്നതുമുതൽ എല്ലാരും പലപല പണികളാണ്. അവനു മാത്രം പണികൾ ഒന്നുമില്ല. ഉടനെ തന്നെ വീട്ടിലേക്ക് സ്കൂട്ടായില്ലെങ്കിൽ പണി പാളുമെന്നു അവൻ വിചാരിച്ചു. അങ്ങനെ  ഇരിക്കുമ്പോളാണ് ഒരു രാത്രി അവന്റെ അമ്മാവൻ അവനെ വിളിച്ചു. "ഡാ . ഇങ്ങു വന്നേ .." അവൻ അനുഭവിക്കുന്ന വിരസത പരമാവധി മുഖത്ത് പ്രതിഫലിപ്പിച്ചുകൊണ്ട്‌ പുറത്തേക്ക് ചെന്നു. അമ്മാവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. "ഡാ..രണ്ടു ഗ്ലാസ്‌ എടുത്തിട്ട്  വാ." ഗ്ലാസ്സോ.. .എന്നാത്തിനാണാവോ ... അവൻ രണ്ടു ഗ്ലാസും എടുത്തോണ്ട് പുറത്തേക്ക് ചെന്ന്. അമ്മാവൻ പുറത്തെ ബെഞ്ചിൽ ഇരിക്കുന്നു. അടുത്തുള്ള ഡെസ്കിൽ വേറൊരു വില്ലൻ ഇരിക്കുന്നു. മദ്യം . അവന്റെ കണ്ണി...

possibility for a safe landing after this jump

possibility for a safe landing after this jump.??? #1  #2  #3 #4  #5 #6 and that was a safe landing....!!