മുരുഗൻ അതിവേഗം തന്ടെ വണ്ടി തള്ളിനീക്കുകയാണ് . ഒരു സൈക്കിൾഇന്റെ വേഗതയിൽ വണ്ടി തള്ളാൻ മുരുഗനു കഴ്ഞ്ഞിരുന്നു . കാറ്റ് പ്രതികൂലം എന്നപോലെ ജീവിതവും മുരുഗന് പ്രതികൂലം ആയിരിന്നു . എങ്കിലും ആ കാറ്റിനെ കീറിമുറിച്ചുകൊണ്ട് മുരുഗൻ വണ്ടി പായിക്കുകയാണ്-കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ . തന്ടെ ഇസ്തിരിവണ്ടിയിൽ നിറഞ്ഞിരിക്കുന തുണികൾ കണ്ട് മുരുഗന്ടെ പല്ലുകൾ പുറത്തുചാടി . ഒരു ദിവസം സംഭഹാതിക്കാനുള്ളത് വണ്ടിയിലുന്ടെന്നറി ഞ്ഞപ്പോൾ ഇസ്തിരിപ്പെട്ടിയും മുരുഗനെ നോക്കിച്ചിരിച്ചു .
താമസസ്ഥലം എത്താൻ ഇനിയും യാത്ര ചെയ്യണം. വീട്ടിലെത്താൻ മുരുഗന് രണ്ടു വഴികളുണ്ട് . ഒന്ന് കുറുക്കുവഴിയാണ് .രണ്ടാമത്തേത് അല്പം ചുറ്റ്ടണം . എങ്കിലും മുരുഗൻ കുരുക്കുവഴിയില്കൂടി പോകാറില്ല . എന്നും ചുടുനിണം വീണ ഓർമ്മകൾ മുരഗനായി ആ വഴിയിൽ കാത്തുനിൽക്കും . ആ വഴിയിൽക്കൂടി യാത്ര ചെയ്യുമ്പോൾ എല്ലാത്തിനും മൂകസാക്ഷി ആയ ഇസ്തിരിപ്പെട്ടി തല കുനിച്ചിരിക്കും, കണ്ണുകൾ ഇറുക്കി അടക്കും . മുരുഗന്ടെയും ഇസ്തിരിപെട്ടിയുടെയും മനസ്സില്കൂടി ദുരന്ത കഥകൾ ഒരു ബസിന്റെ വേഗത്തിൽ പാഞ്ഞുപോകും .
* * * * *
ഒന്നേകാൽ വർഷം മുൻപ് മുരുഗനും ഭാര്യ കണ്ണകിയും മകൾ സീതയും ഇസ്തിരിയിടാനുള്ള വസ്ത്രങ്ങൾ ശേഖരിക്കുകയായിരുനു . വസ്ത്രങ്ങൾ വീട്ടിൽ കൊണ്ടുപോയി ഇസ്തിരി ഇടാറാണ് പതിവ് . എന്നിട്ടവ തിരികെ കൊടുക്കും .
എന്നത്തെയുംപോലെ അന്നും അവർ വസ്ത്രങ്ങൾ ശേഖരിച്ച് തിരികെ വീട്ടിലേക്ക് പോകുകയായിരുന്നു . ഇപ്പോൾ മുരുഗനും ഇസ്തിരിപ്പെട്ടിയും ഓർക്കാനിഷ്ടപ്പെടാത്ത അതേ കുറുക്കുവഴി ആയിരുന്നു അവരുടെ സഞ്ചാരപഥം . അന്ന് സീതയുടെ ജന്മദിനം ആയിരുന്നു. വീട്ടിൽചെന്ന് നടത്തേണ്ട ചെറിയ ആഘോഷങ്ങളുടെ ഒരു വലിയ ചർച്ച അവർ നടത്തുകയായിരുന്നു. അപ്പോൾ ഒരു ഡ്രൈവറുടെ ഉണ്ടാകാൻ പാടിലാത്ത അശ്രദ്ധയിൽ, കാലന്റെ പരികർമ്മി ആയ ബസ്, തനിക്കു പ്രിയപ്പെട്ട രണ്ടു ജീവനുകളെ കൊണ്ടുപോകുന്നത് നിസ്സഹായതയോടെ മുരുഗന് നോക്കി നില്ക്കെണ്ടിവന്നു . ബസ്സിൽനിന്നും തെറിച്ചുവീണ ചില്ലുകഷ്ണങ്ങൾ മുരുഗന്ടെ ദേഹത്ത് പലയിടത്തായി കൊണ്ടുകേറി. മൂവരുടെയും ദേഹത് നിന്നും തെറിച്ച ചോര ഉടുപ്പുകളിലും ഇസ്തിരിപ്പെട്ടിയിലും വീണു . പിന്നെ സംഭവിച്ചതൊന്നും മുരുഗന് ഓർമയില്ല . അന്ന് മുതലാണ് മുരുഗൻ ആ കുരുക്കുവഴിയെ വെറുത്തു തുടങ്ങിയത് . ചുടുചോരയുടെ മത്തുപിടിപ്പിക്കുന്ന മണവും , ഭീകരതയുടെ നിറപ്പകിട്ടും ആ കുറുക്കുവഴി മുരുഗന് വേണ്ടി കാത്തുവെച്ചിരുന്നു . അന്ന് ആ നിർദ്ധയസംഭവത്തിനു സാക്ഷിയായത് ഇസ്തിരിപ്പെട്ടി മാത്രം - വെറുമൊരു മൂകസാക്ഷി .
* * * * *
മുരുഗൻ തന്ടെ വാടകവീടിലെത്തി . ഒന്നു കുളിക്കാനുള്ള തയ്യാറെടുപ്പിലാണ് . അടുത്തുള്ള ക്ഷേത്രക്കുളത്തിലാണ് കുളിക്കുന്നത് . മുണ്ടഴിച്ചുവെച് മുരുഗൻ കുളത്തിലേക്ക് ഊളിയിട്ടിറങ്ങി . കുറച്ചുനേരം വെള്ളത്തിനടിയിൽ മുങ്ങിക്കിടന്നു . പൊങ്ങിയപ്പോൾ മുൻപിലൊരാൽ നില്ക്കുന്നു .ഇരുട്ടയത്കൊണ്ട് അയാളെ മനസിലാക്കാൻ കഴഞ്ഞില്ല . അയാളും കുളിക്കാനുള്ള ഒരുക്കത്തിലാണെന്ന് തോന്നുന്നു . അയാൾ പയ്യെ വെള്ളത്തിലേക്കിറങ്ങി .
"ഓ ..ഔസേപ്പ് ചേട്ടനായിരുന്നോ ..."
മുരുഗൻ മനസ്സിൽ പറഞ്ഞു .ഔസേപ്പ് ചേട്ടന്ടെ കടയിലെ സ്ഥിരം ഉപഭോക്താവാണ് മുരുഗൻ .
"എവിടെ വരെയായി മുരുഗാ കേസും കാര്യങ്ങളുമൊക്കെ ?"
ഒന്നു മുങ്ങിനിവർന്നു സോപ്പ് തെക്കുനതിനിടയിൽ ഔസേപ്പ് ചേട്ടൻ ചോദിച്ചു .
മുരുഗൻ കേൾക്കാൻ ഇഷ്ടമില്ലാത്ത ചോദ്യം തന്നെ കേട്ടപ്പോൾ അലസമായി മറുപടി നല്കി.
"അവർ ജയിക്കുന്നുമില്ല,ഞാൻ തോല്ക്കുന്നുമില്ല "
അധികനേരം കുളക്കടവിൽ നിൽകാതെ മുരുഗൻ വീട്ടിലേക്ക് മടങ്ങി .ഈറൻ തോർത്ത് വിരിചിട്ടിട്ട് മുരുഗൻ ഒരു പെട്ടി തുറന്ന് കുറച്ച് പേപ്പറുകൾ എടുത്തു ,നാളെ കോടതിയിൽ കേസാണ് .തന്നിൽനിന്നു തന്ടെ ഭാര്യയേയും ചുണ്ടിൽ നിന്നും അമ്മിഞ്ഞപ്പാലിന്റെ മണം മാറാത്ത സീതയേയും തട്ടിയെടുത്ത കാലന്റെ പരികര്ക്കെമ്മിതിരെയുള്ള കേസ് . മുരുഗൻ തന്നാൽ ആവും വിധം ഒരു വക്കീലിനെ തരപ്പെടുതിയിരുന്നു .ഒരു പക്ഷെ അതിനപുറവും . കാരണം ഈ കേസിനെക്കാളും പ്രാധാന്യമർഹിക്കുന്നതൊന്നും മുരുഗന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല .സ്വന്തം ജീവൻപോലും .
പേപ്പർ എടുതുവെചിട്ട് മുരുഗൻ ഉറങ്ങാനായി കിടന്നു -'നാളത്തേക്കുള്ള വിജയത്തിനായി .. ആ ഒരു ആനന്ധലഹരിയിൽ മുരുഗന്റെ മനസ്സിൽ വിജയത്തിന്റെ വാധ്യമേളങ്ങൾ ഉയർന്നു . ഒടുവിൽ ഒരു പിഞ്ചുകുഞ്ഞിനെപ്പോലെ ചിരിക്കുന്ന ചുണ്ടുകളുമായി ഉറക്കത്തിലേക്ക് വഴുതിവീണു . ഒരുപക്ഷെ ഒരു വിജയത്തിലേക്കുള്ള ഉണർവിനായി .
* * * * *
12 മണിക്കാണ് കേസ് .അതുവരെ വീടുകളിൽകയറി ഇസ്തിരിയിടാനുള്ള തുണികൾ ശേഖരിച്ചു .ഒടുവിൽ വണ്ടി ഔസേപ്പ് ചേട്ടന്ടെ കടയില വെച്ചിട്ട് മുരുഗൻ കോടതിയിലേക്ക് പോയി.
കോടതിവളപ്പിൽ സാമാന്യം തിരക്കുണ്ട് .മുരുഗന്റെ വക്കീൽ മുരുഗനെ കോടതിയിലേക്ക് വിളിച്ചുകൊണ്ടുപോയി . കേസ് തുടങ്ങി .മുരുഗൻ പ്രതിക്കൂട്ടിൽ നില്ക്കുകയാണ് .വക്കീലന്മാർ പരസ്പരം ഖർജിക്കുന്നു .ഇംഗ്ലീഷ് വാക്കുകൾ കൊണ്ട് അമ്മാനമാടുന്നു. മണിക്കൂറുകൾക്ക്കൊണ്ട് മുരുഗന് കണ്ടുപിടിക്കാനയത് ജഡ്ജി ചുറ്റിക അടിച്ചു പറയുന്ന 'order ' എന്ന വാക്ക് മാത്രമാണ് . വീണ്ടും മണിക്കൂറുകൾ കഴിഞ്ഞു .ഒടുവിൽ മുരുഗന് മനസ്സിലായി പണത്തിനു മീതെ പരുന്തും സത്യവും പറക്കില്ല എന്ന്. ഒടുവിൽ സത്യത്തിനു ഒരു വിലയും കല്പിക്കാതെ നീതിപീഠം മുരുഗനെ തഴഞ്ഞു . തന്ടെ ഭാര്യയുടെം മകളുടെയും ജീവന്ടെ വില മുരുഗന് കിട്ടി .പതിനായിരം രൂപ .
അധികം വൈകാതെതന്നെ മുരുഗൻ കോടതി വളപ്പ് വിട്ടു. ഔസേപ്പ് ചെടന്റെ കടയിലേക്ക് പോകുന്ന വഴി ഒരു വളക്കടയിൽ കയറി എലിവിഷം മേടിച്ചു , ചാരായ ഷാപ്പിൽ നിന്ന് ഒരു കുപ്പി കള്ളും .
വണ്ടി എടുക്കാനായി ഔസേപ്പ് ചേട്ടന്റെ കടയിലെത്തി . തിരക്കിട്ട് കന്നകെഴുതിക്കൊണ്ടിരുന്ന ഔസേപ്പ് ചേട്ടൻ തലയുയർത്തി ചോദിച്ചു .
"എന്തായി മുരുഗാ ?"
"പിശാചാണ് ലോകം ഭരിക്കുന്നത്.സത്യം മലകൾക്ക് പിന്നിൽ ഒളിച്ചുകഴിയുകയാണ്."
മുരുഗന്റെ മറുപടി ഔസേപ്പ് ചേട്ടന് അപ്പാടെ ദഹിച്ചില്ല .
മുരുഗൻ തന്ടെ വണ്ടിയും തള്ളികൊണ്ട് കുറുക്കുവഴിയിലെക്ക് പോയി.
ഭീകരമായ ഓർമ്മകൾ മുരുഗനെ ചോരപുരണ്ട മാലയിട്ട് സ്വീകരിച്ചു.മുരുഗൻ വണ്ടി നിരത്തി അതില്കയറി ഇരുന്നു.എലിവിഷം കള്ളിലെക്ക് ഇട്ടു. അത് അടിത്തട്ടിലേക്ക് പോകുന്നത് ഒരു സുഖമുള്ള കാഴ്ചയ്യായി മുരുഗന് അനുഭവപ്പെട്ടു. അത് കുടിക്കാൻ തുടങ്ങിയപ്പോളാണ് തന്ടെ കയ്യിലെ പതിനായിരത്തിന്റെ ഗാന്ധിത്തല മുരുഗൻ കണ്ടത്. രോഷത്തോടെ മുരുഗൻ ഇസ്തിരിപ്പെട്ടി ചൂടാക്കി നോട്ട്കെട്ട് അതിനടിയിൽ വെച്ചു . അത് എരിഞ്ഞുതീരുന്നത് മുരുഗൻ നോക്കിനിന്നു.
പിന്നെ എന്തൊക്കെയോ പുലമ്പിക്കൊണ്ട് മുരുഗൻ നിത്യതയിലേക്കുള്ള അവകാശത്തിന്റെ അമൃത് നുകർന്നു .
എല്ലാം ശാന്തം.കത്തിയമർന്ന നോട്ടുകെട്ടിലെ പുക മുരുഗന് അകമ്പടി സേവിച്ചു.
ആകാശത്തിലെ അനന്തതയിൽ ഒരു നക്ഷത്രം കൂടി.
എല്ലാത്തിനും സാക്ഷിയായി ഒരാൾ മാത്രം - ഇസ്തിരിപ്പെടി. വെറുമൊരു മൂകസാക്ഷി .
അപ്പോഴും ആ കുറുക്കുവഴിയിലെ ചോരമണം ആർക്കൊക്കെയൊ വേണ്ടി കാത്തിരിപ്പുണ്ടായിരുന്നു...
* * * * * * *
Comments
Post a Comment