അവൻ വീട്ടിലെ കട്ടിലിൽ കിടക്കാൻ നേരം കോളേജിലെ ഒരു സംഭവം അവന്റെ ഉറക്കം അലോസരപ്പെടുത്തി. ***** അന്ന് കോളേജിൽ പോകാൻ അവന് ഒരു പ്രത്യേക ഉഷാറായിരുന്നു. കാരണം അവന്ടെ പ്രണയിനി അന്ന് സാരി ഉടുത്തായിരിക്കും കോളേജിൽ വരുക. അവൻ അവളെ അന്ന് വരെ സാരിയിൽ കണ്ടിട്ടില്ലാരുന്നു. ഇന്ന് രണ്ടുപേരും ഒരുമിച്ചിരുന്നു ഒരു ചിത്രം എടുക്കണം എന്നൊക്കെ അവൻ മനസ്സിൽ വിചാരിച്ചു. അവന്ടെ മൊബൈലിലെ ക്യാമറ തല്ലിപ്പൊളിയാണ്. അതിലൂടെ നോക്കിയാൽ അപ്പുറത്ത് അഗാധമായ കൂരിരുട്ടു മാത്രം കാണാം. പിന്നെ കയ്യിൽ ഉള്ളത് ഒരു ലാപ്ടോപ് ആണ്. തമ്മിൽ ഭേദം തൊമ്മൻ എന്നുംവിചാരിച് ലാപ്ടോപ് ഉം എടുത്തോണ്ട് അവൻ കോളെജിലേക്ക് കാൽനടയാത്ര ആരംഭിച്ചു. എല്ലാ ദിവസവും ഉച്ചയൂണിനു ശേഷം അവനും അവളും തമ്മിൽ കാണുന്ന പതിവ് ഉണ്ടായിരുന്നു. അവർ ഇങ്ങനെ ഇരുന്നു എന്തേലും ബടായി അടിചോണ്ടിരിക്കും. അന്ന് ഉച്ചയൂണിന്റെ സമയത്ത് ആലോചിച്ച കാര്യങ്ങളൊക്കെ നടത്താം വിചാരിച്ചു അവൻ സമാധാനമായി ലാപ്ടോപ് ഉം പിടിച്ചോണ്ട് ക്ലാസിലേക്ക് പോയി. ഉച്ചയൂണിന്റെ മണി നീട്ടിമുഴങ്ങി. അല്ലെങ്ങിൽ അവനു ആ മണിയുടെ കരകരാ എന്നുള്ള ...